Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎ.എ. റഹീം വീണ്ടും...

എ.എ. റഹീം വീണ്ടും ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്‍റ്

text_fields
bookmark_border
AA Rahim
cancel
Listen to this Article

കൊൽക്കത്ത: ഡി.വൈ.എഫ്.ഐ അഖിലേന്ത്യ അധ്യക്ഷനായി എ.എ. റഹീം എം.പി തുടരും. ഹിമഗ്നരാജ് ഭട്ടാചാര്യയാണ് ജനറൽ സെക്രട്ടറി. സഞ്ജീവ് കുമാർ ട്രഷററും. മന്ത്രി പി.എ. മുഹമ്മദ് റിയാസ് സ്ഥാനമൊഴിഞ്ഞതോടെയാണ് റഹീം ഡി.വൈ.എഫ്.ഐ പ്രസിഡന്റായിരുന്നത്. കൊൽക്കത്തയിൽ നടന്ന നാലു ദിവസത്തെ ദേശീയ സമ്മേളനത്തിനൊടുവിലാണ് വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.

77 അംഗ കേന്ദ്ര കമ്മിറ്റിയെയും 18 അംഗ സെക്ര​ട്ടേറിയറ്റിനെയും തെരഞ്ഞെടുത്തിട്ടുണ്ട്. കേന്ദ്ര കമ്മിറ്റിയിൽ 17 സീറ്റുകൾ സംസ്ഥാന പ്രതിനിധികൾക്കായി നീക്കിവെച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയായ റഹീം എസ്.​എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ്, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഈ വർഷം മാർച്ചിലാണ് രാജ്യസഭാംഗമായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DYFIA A Rahim
News Summary - A.A. Rahim re-elected DYFI All India President
Next Story