ആധാർ: അപേക്ഷകരെ ബുദ്ധിമുട്ടിച്ചാൽ പിഴ
text_fieldsന്യൂഡൽഹി: നിസ്സാര പിഴവുകളുടെ പേരിൽ ഒഴികഴിവു പറഞ്ഞ് അപേക്ഷകരെ ആധാർ എടുക്കുന്നതിൽനിന്ന് പിന്തിരിപ്പിക്കരുതെന്ന് ഏകീകൃത തിരിച്ചറിയൽ അതോറിറ്റി (യു.െഎ.ഡി.എ.െഎ)ഏജൻസികൾക്ക് മുന്നറിയിപ്പ് നൽകി. അപേക്ഷകരെ മതിയായ കാരണമില്ലാതെ മടക്കിയയക്കുന്ന ഏജൻസികൾക്ക് 10,000 രൂപയും ഇത് ആവർത്തിക്കുന്നവർക്ക് 25,000 രൂപയും പിഴയീടാക്കും. ആധാർ അപേക്ഷകൾ സ്വീകരിക്കുന്ന കേന്ദ്രങ്ങളെക്കുറിച്ച് ഇത്തരം നിരവധി പരാതികൾ ലഭിക്കുന്നുെണ്ടന്ന് അതോറിറ്റി സി.ഇ.ഒ അജയ് ഭൂഷൻ പാണ്ഡെ പറഞ്ഞു.
നിലവിൽ രാജ്യത്ത് 25,000ത്തോളം ആധാർ കേന്ദ്രങ്ങളുണ്ട്. ഇൗ കേന്ദ്രങ്ങളെ താമസിയാതെ സർക്കാർ ഒാഫിസുകളുടെയോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയോ നിയന്ത്രണത്തിൽ കൊണ്ടുവരാനാണ് പദ്ധതി. അതോറിറ്റിയുടെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത കേന്ദ്രങ്ങൾക്ക് ഇപ്പോൾ വ്യക്തികളെ ആധാറിന് കീഴിൽ കൊണ്ടുവരാൻ പ്രയാസമില്ല. പിന്നെ എന്തിനാണ് ഇവർ അപേക്ഷകരെ സാേങ്കതിക ബുദ്ധിമുട്ടുകൾ പറഞ്ഞ് മടക്കി അയക്കുന്നതെന്ന് മനസ്സിലാവുന്നില്ല. ഇക്കാര്യങ്ങൾ വിശദീകരിച്ച് ഏല്ലാ എൻറോൾമെൻറ് ഏജൻസികൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ആധാർ നമ്പറും വൺ ടൈം പാസ്വേർഡുമെല്ലാം (ഒ.ടി.പി) ചോദിച്ചുകൊണ്ട് ചില ഏജൻസികൾ െപാതുജനത്തെ സമീപിക്കുന്നുണ്ട്. ഇത്തരത്തിൽ ഫോണിലൂടെ ആധാർ നമ്പറും ഒ.ടി.പിയും നൽകുന്നത് അപകടമാണെന്നും അജയ് ഭൂഷൻ പാണ്ഡെ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.