ആധാർ ഉടമകളെ തിരിച്ചറിയാൻ ഇനി മുഖവും
text_fieldsന്യൂഡൽ ഹി: ആധാർ ഉപഭോക്താക്കൾക്ക് വിരലടയാളത്തിനും കൃഷ്ണമണിക്കും പുറമേ മുഖവും ഇനി തിരിച്ചറിയൽ അടയാളം. ജൂലൈ ഒന്നു മുതൽ ആധാറിൽ മുഖവും തിരിച്ചറിയൽ അടയാളമായി വരുമെന്ന് സവിശേഷ തിരിച്ചറിയൽ അതോറിറ്റി (യു.െഎ.ഡി.എ.െഎ) സി.ഇ.ഒ അജയ് പാണ്ഡെയാണ് ട്വിറ്ററിലൂടെ വ്യക്തമാക്കിയത്.
നിലവിൽ മുഖത്തിെൻറ ചിത്രം എടുക്കുന്നുവെങ്കിലും അത് തിരിച്ചറിയൽ അടയാളമായി പരിഗണിച്ചിരുന്നില്ല. ചർമ സംബന്ധമായ അസുഖമുള്ളവരുടെയും പ്രായംചെന്നവരുടെയും വിരലടയാളം കൃത്യമായി പതിയാറില്ല. ഇക്കാരണത്താല്‍ ആധാര്‍ നിഷേധിക്കപ്പെടുന്നുവെന്നും ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. ഈ സാഹചര്യത്തിലാണ് മുഖവും തിരിച്ചറിയൽ അടയാളമായി ആധാര്‍ രേഖകളില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്.
ആവശ്യെമങ്കിൽ മാത്രമേ മുഖം തിരിച്ചറിയൽ അടയാളമായി ഉൾപ്പെടുത്തൂ. വിരലടയാളമോ ഒറ്റത്തവണ പാസ്വേഡോ പോലുള്ള മറ്റൊരു തിരിച്ചറിയല്‍ സംവിധാനത്തിനൊപ്പമേ മുഖവും തിരിച്ചറിയാൻ ഉപയോഗപ്പെടുത്തൂവെന്നും അതോറിറ്റി വ്യക്തമാക്കി. ആധാർ വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിന് വേണ്ടി വെർച്വൽ െഎ.ഡി സംവിധാനം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ പരിഷ്കരണം.
@UIDAI introduces yet another landmark technology for authentication - Face Authentication. #AadhaarFaceAuth will help all elderly or others facing issues with fingerprint authentication. Service to be launched by 1 July 2018.
— CEO UIDAI (@ceo_uidai) January 15, 2018
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.