യു.പിയിൽ പ്രവേശന പരീക്ഷകൾക്ക് ആധാർ നിർബന്ധമാക്കി
text_fieldsലക്നൗ: പ്രവേശന പരീക്ഷകളുടെ അപേക്ഷ ഫോമിൽ ആധാർ നമ്പർ നിർബന്ധമായും ഉൾപെടുത്തണമെന്ന് യു.പി ബോർഡ് ഒാഫ് സെക്കൻഡറി എജുക്കേഷൻ. അശ്ലീല ചിത്രങ്ങൾ ഫയൽ ചെയ്യുന്നതിൽ നിന്നും വഞ്ചനപരമായ രജിസ്ട്രേഷനുകൾ തടയുന്നതിന് വേണ്ടിയാണ് ഈ നീക്കം. വിദ്യാർത്ഥികളുടെ ഐഡന്‍റിറ്റി രജിസ്ട്രേഷനുകളിൽ ചൂഷണം ചെയ്യാതിരിക്കാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിൽ ഗവൺമെൻറ് താൽപര്യപ്പെടുന്നുവെന്ന് യു.പി.ബി.എസ്.ഇ സെക്രട്ടറി ശൈയിൽ യാദവ് വ്യക്തമാക്കി.
രജിസ്ട്രേഷനുകൾക്കും പരീക്ഷകൾക്കുമായി ഓൺലൈൻ ഫോമുകൾ സമർപ്പിക്കുമ്പോൾ എല്ലാ സ്കൂൾ വിദ്യാർഥികളും ആധാർ വിശദാംശങ്ങൾ, യു-ഡി.എൈ.എസ്.ഇ കോഡ് എന്നിവ സ്കൂൾ ജില്ലാ ഇൻസ്പെക്ടർമാർക്ക് നൽകിയിരിക്കണം. യു.പി ബോർഡ് അഫിലിയേറ്റ് ചെയ്തിരിക്കുന്ന എല്ലാ സർക്കാർ, സ്വാശ്രയ സ്കൂളുകൾക്കും ഈ നിർദേശങ്ങൾ ബാധകമാണ്. നേരത്തെ പരീക്ഷാ സമ്പ്രദായങ്ങളിൽ തെറ്റുകളുണ്ടെങ്കിൽ പരാതി നൽകുന്നതിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വാട്സ് ആപ്പ് നമ്പർ നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.