ആധാറിലെ ബയോമെട്രിക്ക് വിവരങ്ങൾ പങ്കുവെക്കാനാകില്ലെന്ന് സത്യവാങ്മൂലം
text_fieldsന്യൂഡൽഹി: ആധാറിലെ ബയോമെട്രിക്ക് വിവരങ്ങൾ മറ്റാവിശ്യങ്ങൾക്ക് ഉപയോഗിക്കില്ലെന്ന് യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഒാഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ). ഡൽഹി ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം യു.ഐ.ഡി.എ.ഐ. വ്യക്തമാക്കിയിരിക്കുന്നത്.
2018ലെ ഒരു മോഷണ കൊലപാതക കേസുമായി ബന്ധപ്പെട്ട് സംഭവ സ്ഥലത്തുനിന്ന് തെളിവായി ആധാർ കാർഡ് ലഭിച്ചിരുന്നു. ഇത് ആധാർ ഡാറ്റാബേസുമായി ഒത്തുനോക്കാൻ കഴിയുമോയെന്ന് പ്രോസിക്യൂഷൻ അന്വേഷിച്ചിരുന്നു. ഈ അപേക്ഷയിലാണ് ആധാർ അധികൃതർ മറുപടി നൽകിയത്.
ആധാർ ആക്ട് പ്രകാരം വ്യക്തി നൽകിയ അതിഗൗരവമായ വിവരങ്ങൾ യാതൊരു കാരണവശാലും ആർക്കും നൽകില്ലെന്നും അത് ആധാർ ആക്ട് വകുപ്പ് 2(ജെ) യുടെ ലംഘനമാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
ആധാർ വിവരശേഖരണത്തിന്റെ ഭാഗമായി ഒരാളുടെ വിരലടയാളം, കണ്ണിന്റെ ഐറിസ് തുടങ്ങിയ ബയോമെട്രിക്ക് വിവരങ്ങളാണ് എടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.