ക്ഷേമപദ്ധതികൾക്ക് ആധാർ കാർഡ് നിർബന്ധമില്ല– സുപ്രീംകോടതി
text_fieldsന്യൂഡൽഹി: സർക്കാറിെൻറ ക്ഷേമപദ്ധതികൾക്ക് ആധാർ നിർബന്ധമാക്കരുതെന്ന് സുപ്രീംകോടതി. എന്നാർ ആധാർ പൂർണമായും നിർത്തലാക്കേണ്ട കാര്യമില്ല. ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിന് ഉൾപ്പെടെ ആധാർ നിർബന്ധമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ആനുകൂല്യമില്ലാത്ത ക്ഷേമപദ്ധതികൾക്ക് ആധാർ നിർബന്ധമാണ്. ബാങ്ക് അക്കൗണ്ട്, ആദായനികുതി പോലുള്ള ഇടപാടുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതില്‍ നിന്ന് സര്‍ക്കാരിനെ തടയാനാകില്ലെന്നും ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാര്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ച് നേരത്തെ പുറപ്പെടുവിച്ച ഉത്തരവ് വളരെ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
ആധാര്‍ സംബന്ധിച്ച ഹരജികള്‍ പരിഗണിക്കുന്നതിന് ഏഴംഗ ബഞ്ച് രൂപവത്ക്കരിക്കാവുന്നതാണെന്നും എന്നാല്‍ ഹരജികൾ ഉടൻ തീർപ്പാക്കേണ്ട സാഹചര്യം നിലവില്ലെന്നും കോടതി വ്യക്തമാക്കി.
സ്കൂളുകളിൽ സൗജന്യ ഉച്ചഭക്ഷണമുൾപ്പെടെ നിരവധി ക്ഷേമപദ്ധതികൾക്ക് ആധാർ നിർബന്ധമാണെന്ന് കേന്ദ്രസർക്കാർ ഉത്തരവിട്ടിരുന്നു. സ്കോളർഷിപ്പ്, പിന്നാക്ക സമുദായങ്ങൾക്കും ഭിന്നശേഷിയുള്ളവർക്കുമായുള്ള പദ്ധതികൾ എന്നിവക്കും ആധാർ വേണമെന്ന് അറിയിച്ചിരുന്നു. ഇതിനെതിരെ മുതിര്‍ന്ന അഭിഭാഷകന്‍ ശ്യാം ദിവാന്‍ നല്‍കിയ ഹരജിയിലാണ് ഇത്തരം പദ്ധതികൾക്ക് ആധാർ നിർബന്ധമാക്കരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടത്.
അതേസമയം, പാചക വാതകം, ഭക്ഷ്യോൽപന്നങ്ങൾക്കുള്ള സബ്സിഡി എന്നിവക്ക് ആധാർ വേണമെന്നത് തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.