ഗ്രാമത്തിലെ എല്ലാവരും ജനിച്ചത് ജനുവരി ഒന്നിന്
text_fieldsഹരിദ്വാർ: ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ ഒരുഗ്രാമത്തിൽ കഴിയുന്നവരെല്ലാം ജനിച്ചത് ജനുവരി ഒന്നിനെന്ന് ആധാർ രേഖ. ഗയിൻദി ഖട്ട ഗ്രാമത്തിലെ 800 ലധികം പേരുടെ ആധാർ കാർഡിലാണ് ജനുവരി ഒന്ന് ജനന തീയതിയായി രേഖപ്പെടുത്തിയിരിക്കുന്നത്. അപേക്ഷകർക്ക് തങ്ങളുടെ യഥാർഥ ജനനതീയതി അറിയാത്തതോ, വിവരങ്ങൾ കയറ്റുന്നതിൽ അധികൃതരുടെ ഭാഗത്തുനിന്നുള്ള പിശകോ ആണ് ഇത്തരത്തിലുള്ള തെറ്റിന് കാരണമായതെന്നാണ് സൂചന.
ജനന തീയതി രേഖപ്പെടുത്തിയ ഒൗദ്യോഗിക രേഖകൾ നോക്കി വേണം ആധാറിൽ അത് ഉൾപ്പെടുത്താൻ. എന്നാൽ പ്രായം തെളിയിക്കുന്നതിനുള്ള ഒൗദ്യോഗിക രേഖകൾ ഇല്ലാത്തവരുടെ ആധാറിലാണ് ജനുവരി ഒന്ന് ജനന തീയതിയായി അച്ചടിച്ചുവന്നിരിക്കുന്നത്.
ആധാര്‍ എൻറോൾമെൻറ് സേവനം നല്‍കിയ സ്വകാര്യ ഏജന്‍സിക്ക് സംഭവിച്ച പിഴവാണെന്നും സംഭവത്തിൽ അന്വേഷണം നടത്തുമെന്നും ഹരിദ്വാർ സബ് ഡിവിഷൻ മജിസ്ട്രേറ്റ് മനീഷ് കുമാർ അറിയിച്ചു.
ആധാർ കാർഡിൽ ഇതേ തെറ്റുവരുന്നത് ആദ്യമല്ല. മേയിൽ രാജസ്ഥാനിലെ ജെയ്സാൽമീറിൽ 250 പേരുടെ ജനന തീയതി ജനുവരി ഒന്നായി രേഖപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.