ഡൽഹിയിൽ ആശുപത്രിയിെലത്തുന്നവർ തിരിച്ചറിയൽ രേഖയും കൈയിൽ കരുതണം
text_fieldsന്യൂഡൽഹി: ഡൽഹിയിലെ സർക്കാർ, സ്വകാര്യ ആശുപത്രിയിലെത്തുന്നവർ ഇനി തിരിച്ചറിയൽ രേഖ കൈയിൽ കരുതണം. സംസ്ഥാനത്ത് സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ചികിത്സ ഡൽഹി നിവാസികൾക്ക് മാത്രമായി ചുരുക്കിയതിനെ തുടർന്നാണ് തീരുമാനം.
ഡൽഹി സർക്കാരിൻെറ നിയന്ത്രണത്തിലുള്ള ആശുപത്രികളിൽ ആധാർ കാർഡ്, തിരിച്ചറിയൽ കാർഡ്, ബാങ്ക്-പോസ്റ്റ് ഓഫിസ് പാസ്ബുക്ക്, ഡ്രൈവിങ് ലൈസൻസ്, വരുമാന നികുതി റിട്ടേൺ സ്ലിപ്പുകൾ, ഏറ്റവും പുതിയ വെള്ളം- ടെലിഫോൺ ബില്ലുകൾ തുടങ്ങിയവ ഡൽഹി നിവാസിയാണെന്ന് തെളിയിക്കാൻ ഉപയോഗിക്കാം.
Delhi Cabinet has decided to reserve Delhi government hospitals and private hospitals for treatment of Delhi residents, with certain exceptions. The documents mentioned in the order below can be used as proof of residence in Delhi. pic.twitter.com/qpGYPObykm
— CMO Delhi (@CMODelhi) June 7, 2020
രാജ്യ തലസ്ഥാനത്ത് കോവിഡ് വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ച് ഞായറാഴ്ച നടത്തിയ പ്രസംഗത്തിലാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സംസ്ഥാനത്ത് സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ചികിത്സ ഡൽഹി നിവാസികൾക്ക് മാത്രമായി ചുരുക്കിയ വിവരം അറിയിച്ചത്.
ഡോക്ടർമാരടങ്ങുന്ന അഞ്ചംഗ പ്രത്യേക സമിതിയുടെ ഉപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഒരാഴ്ച മുമ്പ് പൊതുജനാഭിപ്രായം തേടിയ വിഷയത്തിലാണ് മുഖ്യമന്ത്രി ഇപ്പോൾ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള രോഗികളാൽ ഞങ്ങളുടെ ആശുപത്രികൾ നിറഞ്ഞു -കെജ്രിവാൾ പറഞ്ഞു.
ന്യൂറോസർജറി പോലെ പ്രത്യേക ശസ്ത്രക്രിയകൾ നടത്തുന്നവ ഒഴികെ തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും ഡൽഹി നിവാസികൾക്ക് മാത്രമായിരിക്കും ഇനി ചികിത്സ ലഭ്യമാകുക. പ്രത്യേക ശസ്ത്രക്രിയകൾക്കായി രാജ്യ തലസ്ഥാനത്തെത്തുന്നവരെ സ്വകാര്യ ആശുപത്രികളിൽ ചികിത്സിക്കുമെന്നും കെജ്രിവാൾ വ്യക്തമാക്കി. ജൂൺ അവസാനത്തോടെ കോവിഡ് രോഗികളെ ചികിത്സിക്കാൻ ഡൽഹിക്ക് 15000 കിടക്കകൾ വേണ്ടിവരുമെന്നും അദ്ദേഹം വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.