ആധാർ വിവരങ്ങൾ സുരക്ഷിതമെന്ന് യു.െഎ.ഡി.എ.െഎ
text_fieldsന്യൂഡൽഹി: ആധാർ വിവരങ്ങൾ പൂർണമായി സുരക്ഷിതമാണെന്നും നിയമലംഘനമോ ചോർച്ചയോ ഉണ്ടായിട്ടില്ലെന്നും സവിശേഷ തിരിച്ചറിയൽ അതോറിറ്റി (യു.െഎ.ഡി.എ.െഎ).
ആധാർ നമ്പർ രഹസ്യ നമ്പറല്ലെന്നും സർക്കാറിെൻറ േക്ഷമപദ്ധതികൾക്കോ മറ്റ് സേവനങ്ങൾക്കോ വിവരങ്ങൾ അംഗീകൃത ഏജൻസികൾക്ക് ആവശ്യപ്രകാരം കൈമാറുമെന്നും ആധാർ നൽകുന്ന യു.െഎ.ഡി.എ.െഎ വ്യക്തമാക്കി.
ആധാർവിവരങ്ങൾ 210 സർക്കാർ സ്ഥാപനങ്ങൾ വെബ്സൈറ്റിലൂടെ പുറത്തുവിട്ടതായി കഴിഞ്ഞദിവസം വിവരാവകാശ മറുപടിയിൽ സവിശേഷ തിരിച്ചറിയൽ അതോറിറ്റിതന്നെയാണ് സമ്മതിച്ചത്. ഇത് ശ്രദ്ധയിൽപെട്ടതിനെതുടര്‍ന്ന് പ്രസ്തുത വിവരങ്ങള്‍ വെബ്സൈറ്റുകളില്‍നിന്ന് നീക്കാൻ അതോറിറ്റി നിർദേശിച്ചു. ഇത്തരം നിയമലംഘനം ഭാവിയിൽ ഉണ്ടാവില്ലെന്നും ഉറപ്പുനൽകിയിരുന്നു.
ഗുണഭോക്താക്കളുടെ ആധാർ നമ്പർ, പേര്, മേൽവിലാസം, ബാങ്ക് അക്കൗണ്ട് നമ്പർ എന്നിവയാണ് സർക്കാർ സ്ഥാപനങ്ങൾ പരസ്യമാക്കിയതെന്നും ഇത് ഭീഷണിയാകില്ലെന്നും ബയോമെട്രിക് വിവരങ്ങൾ ചോർന്നിട്ടില്ലെന്നും യു.െഎ.ഡി.എ.െഎ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.