ആധാർ, ഡ്രൈവിങ് ലൈസൻസ്: ട്രെയിൻയാത്രക്ക് ഇനി ഡിജിറ്റൽ പകർപ്പുമതി
text_fieldsന്യൂഡൽഹി: ട്രെയിനിൽ യാത്രചെയ്യുന്നവർക്ക് തിരിച്ചറിയൽ രേഖകൾ നഷ്ടമായാൽ ഇനി പേടിക്കേണ്ട. ഡിജിറ്റൽ ലോക്കറിൽ സൂക്ഷിച്ച രേഖകൾ കാണിച്ചാൽ റെയിൽേവ അംഗീകരിക്കും. ഇതിനായി ആധാറിെൻറയും ഡ്രൈവിങ് ലൈസൻസിെൻറയും ഡിജിറ്റൽ പകർപ്പുകളാണ് ഇന്ത്യ സർക്കാറിെൻറ ഡിജിറ്റൽ ലോക്കറിൽ സൂക്ഷിക്കേണ്ടത്. ‘വിതരണം ചെയ്ത രേഖകൾ’ എന്ന വിഭാഗത്തിൽവേണം ആധാറിെൻറയും ഡ്രൈവിങ് ലൈസൻസിെൻറയും പകർപ്പുകൾ സൂക്ഷിക്കാൻ.
ഡിജിറ്റൽ ലോക്കറിൽ വ്യക്തികൾ സ്വന്തം നിലക്ക് സൂക്ഷിക്കുന്ന രേഖകളുടെ വിഭാഗത്തിൽനിന്ന് ഇവയുടെ പകർപ്പുകൾ കാണിച്ചാൽ അംഗീകരിക്കില്ലെന്ന് റെയിൽേവ അറിയിച്ചു. ഡിജി ലോക്കർ സംവിധാനം സി.ബി.എസ്.ഇയുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാൽ വിദ്യാർഥികൾക്ക് അവരുടെ മാർക്ക് ലിസ്റ്റുകൾ സൂക്ഷിക്കാനും സൗകര്യമുണ്ട്. www.digilocker.gov.inൽ കയറി ‘സൈൻ അപ്’ ക്ലിക് ചെയ്ത് മൊബൈൽ നമ്പർ നൽകിയാൽ ലഭിക്കുന്ന ഒ.ടി.പി (വൺടൈം പാസ്വേഡ്)ഉപയോഗിച്ചാണ് ഡിജിലോക്കർ രജിസ്റ്റർ ചെയ്യുന്നത്. ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.