നവജാതശിശുക്കൾക്ക് ജനനസർട്ടിഫിക്കറ്റിനൊപ്പം ആധാർ കാർഡുകളും
text_fieldsന്യൂഡൽഹി : നവജാതശിശുക്കൾക്ക് ജനനസർട്ടിഫിക്കറ്റിനൊപ്പം ആധാർ കാർഡും ലഭ്യമാക്കുന്ന പദ്ധതി എല്ലാ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. നിലവിൽ രാജ്യത്തെ 16 സംസ്ഥാനങ്ങളിലാണ് ആധാറുമായി ബന്ധിപ്പിച്ച് ജനന രജിസ്ട്രഷൻ നടപ്പിലാക്കുന്നത്. ഏതാനും മാസങ്ങൾക്കുള്ളിൽ എല്ലാ സംസ്ഥാനങ്ങളിലും നവജാതശിശുക്കൾക്ക് ആധാർ നമ്പർ നൽകുന്നതിനുള്ള സൗകര്യം യുനീക് ഐഡന്‍റിഫികേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ) ഒരുക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
അഞ്ച് വയസുവരെയുള്ള കുട്ടികളുടെ ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കില്ല. എന്നാൽ അഞ്ച് വയസ് പൂർത്തിയാൽ ആധാർ പുതുക്കണം. രാജ്യത്ത് ഇതുവരെ 134 കോടി ആധാറുകൾ നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം മാത്രം 20കോടി ആളുകളാണ് പുതുതായി ആധാർ എടുക്കുകയും വിവരങ്ങൾ പുതുക്കയും ചെയ്തതത്.
നേരത്തെ, പത്ത് വർഷം മുമ്പുള്ള ആധാർ കാർഡിലെ വിവരങ്ങൾ പുതുക്കണമെന്ന് യു.ഐ.ഡി.എ.ഐ അറിയിച്ചിരുന്നു. അതേസമയം, പുതുക്കൽ നിർബന്ധമാണെന്ന് അറിയിപ്പിലില്ല. വിലാസവും പേരും ഫോൺനമ്പറും മറ്റ് വിവരങ്ങളും ഓൺലൈനിൽ 'മൈ ആധാർ പോർട്ട'ലിലൂടെയും ആധാർ കേന്ദ്രങ്ങളിലൂടെയും പുതുക്കാമെന്നും യു.ഐ.ഡി.ഐ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.