Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Oct 2017 4:29 PM IST Updated On
date_range 4 Oct 2017 4:29 PM IST60 ലക്ഷം ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിച്ചു– രവിശങ്കർ പ്രസാദ്
text_fieldsbookmark_border
ന്യൂഡൽഹി: 60 ലക്ഷം ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിച്ചെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. സബ്സിഡികൾ ബാങ്ക് അക്കൗണ്ടുകൾ വഴി നൽകാൻ തുടങ്ങിയതോടെ 58,000 കോടി ലാഭിക്കാൻ കഴിഞ്ഞു. ഗ്യാസ് സബ്സിഡിക്കായി ഉപയോഗിച്ചിരുന്ന 3 കോടി മില്യൺ വ്യാജ അക്കൗണ്ടുകൾ കണ്ടെത്താൻ സാധിച്ചതായും രവിശങ്കർ പ്രസാദ് പറഞ്ഞു.
സാമ്പത്തിക ക്രമക്കേടുകൾ നടത്തുന്നവരും വ്യാജ അക്കൗണ്ടുകൾ ഉള്ളവരും മാത്രമേ ആധാറുമായി ബന്ധിപ്പിക്കുന്നതിനെ ഭയക്കുന്നുള്ളു. രാജ്യത്ത് മുഴുവൻ സേവനങ്ങളും ഒാൺലൈനിലൂടെ നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. സൈബർ സുരക്ഷ ഉറപ്പാക്കാൻ പ്രത്യേക പദ്ധതി ആസൂത്രണം ചെയ്യുമെന്നും രവിശങ്കർ പ്രസാദ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story