ആധാർ തുണച്ചു; മാനസികാസ്വാസ്ഥ്യമുള്ള യുവതി കുടുംബത്തിലണഞ്ഞു
text_fieldsന്യൂഡൽഹി: നാലു മാസം മുമ്പ് കാണാതായ മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ ആധാറിെൻറ സഹായത്തോടെ വീട്ടിൽ തിരികെയെത്തിച്ചു. ഡൽഹിയിലെ തെരുവോരത്ത് ഒറ്റക്ക് കാണപ്പെട്ട 31കാരിയെയാണ് പൊലീസ് ബന്ധുക്കളെ കണ്ടെത്തി തിരികെയേൽപ്പിച്ചത്.
ആധാർ രജിസ്ട്രേഷെൻറ സഹായത്തോടെ യുവതിയുടെ കുടുംബത്തെ കണ്ടെത്താൻ മെേട്രാപൊളിറ്റൻ മജിസ്ട്രേറ്റ് അഭിലാഷ് മൽഹോത്രയാണ് ഉത്തരവിട്ടത്. തുടർന്ന് ഡൽഹി പൊലീസ് നടത്തിയ പരിശോധനയിൽ ആധാർ ഡാറ്റാ ബേസിൽ ഇവരുടെ ബയോമെട്രിക് വിവരങ്ങൾ ഉൾപ്പെടുത്തിയിരുന്നതായി കണ്ടെത്തി. ഇക്കാര്യം പൊലീസ് ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചു. കൂടുതൽ അന്വേഷണത്തിൽ യുവതിയെ കാണാതായെന്ന പരാതി രാജസ്ഥാനിലെ അൽവാർ ജില്ലയിലെ മലാകാര പൊലീസ് സ്റ്റേഷനിൽ 2017 നവംബർ 30ന് ലഭിച്ചിരുന്നതായി കണ്ടെത്തി.
പൊലീസ് യുവതിയുടെ ഭർത്താവുമായി ബന്ധപ്പെടുകയും അദ്ദേഹം എത്തി കൂട്ടിക്കൊണ്ടുപോവുകയുമായിരുന്നു. യുവതിക്ക് മതിയായ ചികിത്സ ലഭ്യമാക്കാൻ മജിസ്ട്രേറ്റ് ഭർത്താവിന് നിർദേശം നൽകുകയും ചെയ്തു. യുവതിയുടെ ബന്ധുക്കളെ കണ്ടെത്താൻ പ്രയത്നിച്ച കശ്മീർ ഗേറ്റ് പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ദേവേന്ദർ കുമാർ സിങ്ങിനെ കോടതി അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.