Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആധാർ സേവനങ്ങളു​മായി...

ആധാർ സേവനങ്ങളു​മായി ബന്ധിപ്പിക്കാനുളള തീയതി നീട്ടി

text_fields
bookmark_border
Aadhaar
cancel

ന്യൂഡൽഹി: ആധാർ വിവിധ സേവനങ്ങളുമായി ബന്ധിപ്പിക്കാനുള്ള തീയതി മാർച്ച്​ 31 വരെ നീട്ടി. ബാങ്ക്​ അക്കൗണ്ടുകളുമായി ആധാർ ബന്ധിപ്പിക്കുന്നതിനുള്ള തീയതി കഴിഞ്ഞ ദിവസം സർക്കാർ ദീർഘിപ്പിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ മറ്റ്​ സേവനങ്ങളും ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള തീയതി സർക്കാർ നീട്ടിയിരിക്കുന്നത്​. ആധാർ കേസ്​ പരിഗണിക്കുന്നതിനിടെ സുപ്രീംകോടതിയിൽ അറ്റോണി ജനറൽ ​കെ.കെ വേണുഗോപാലാണ്​ ഇക്കാര്യം അറിയിച്ചത്​.

അതേ സമയം, ആധാർ  കേസിൽ  സുപ്രീംകോടതി ഇടക്കാല ഉത്തരവ് നാളെ​ പുറപ്പെടുവിക്കും. കേസിൽ സുപ്രീംകോടതിയിൽ ഇന്ന്​ വാദം പൂർത്തിയായി. ആധാർ വിവിധ പദ്ധതികളുമായി ബന്ധിപ്പിക്കുന്നത്​ ചോദ്യം ചെയ്​ത്​ കൊണ്ട്​ സമർപ്പിച്ച ഹരജികളാണ്​ ​ സുപ്രീംകോടതി പരിഗണിക്കുന്നത്​. അഞ്ചംഗ ഭരണണഘടന ബെഞ്ചാണ്​ കേസിൽ വിധി പറയുക.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:adhaar casesupremcourtmalayalam newsinterim relief
News Summary - Aadhaar matter: Supreme Court's five-judge Constitution bench will pronounce the order tomorrow-India news
Next Story