മൊബൈൽ സിം കാർഡിന് ആധാർ നിർബന്ധമല്ലെന്ന് കേന്ദ്രം
text_fieldsന്യൂഡൽഹി: മൊബൈൽ സിം കാർഡ് ലഭിക്കാൻ ആധാർ നിർബന്ധമല്ലെന്ന് കേന്ദ്ര സർക്കാർ. സിം കാർഡ് നൽകാൻ ഡ്രൈവിങ് ലൈസൻസ്, വോട്ടർ െഎ.ഡി, പാസ്പോർട്ട് തുടങ്ങിയ രേഖകൾ ഉപഭോക്താക്കളിൽനിന്ന് സ്വീകരിക്കാമെന്ന് കേന്ദ്രസർക്കാർ മൊബൈൽ കമ്പനികൾക്ക് നിർദേശം നൽകി. പുതിയ നിർദേശങ്ങൾ ഉടനെ പ്രാബല്യത്തിലാക്കാൻ മൊബൈൽ കമ്പനികൾക്ക് നിർദേശം നൽകിയതായി ടെലികോം സെക്രട്ടറി അരുണ സുന്ദരരാജൻ പറഞ്ഞു.
ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി. ആധാർ കേസിൽ കോടതിയുടെ അന്തിമ വിധി വരുന്നതുവരെ സിം കാർഡിന് ആധാർ നിർബന്ധമല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രസർക്കാർ നിർദേശം. അതേസമയം, കേന്ദ്രസർക്കാർ നിർദേശത്തോട് മൊബൈൽ കമ്പനികൾ പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.