നീറ്റിന് ആധാർ നിർബന്ധമാക്കേണ്ട; സി.ബി.എസ്.ഇയോട് സുപ്രീം കോടതി
text_fieldsന്യൂഡൽഹി: നീറ്റ് പരീക്ഷയെഴുതുന്ന വിദ്യാർഥികൾക്ക് ആധാർ കാർഡ് നിർബന്ധമാക്കരുതെന്ന് സുപ്രീം കോടതി. നേരത്തെ നീറ്റ് പരീക്ഷ എഴുതാൻ ആധാർ നമ്പർ നിർബന്ധമാക്കി സി.ബി.എസ്.ഇ ഉത്തരവിട്ടിരുന്നു. നീറ്റടക്കമുള്ള മറ്റ് ദേശീയ മത്സര പരീക്ഷകൾക്കും ആധാർ നിർബന്ധമാക്കരുതെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.
ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്തിലുള്ള അഞ്ചംഗ ബെഞ്ച് ആധാർ നിർബന്ധമല്ലാതാക്കിയ വിവരം വെബ്സൈറ്റിലൂടെ വിജ്ഞാപനം ചെയ്യാനും സി.ബി.എസ്.ഇയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
യുണീക് െഎഡിൻറിഫിക്കേഷൻ അതോറിറ്റി ഒാഫ് ഇന്ത്യ (യു.െഎ.ഡി.എ.െഎ) യും സംഭവം നിഷേധിച്ച് രംഗത്ത് വന്നു. നീറ്റ് പരീക്ഷയെഴുതാൻ ആധാർ നിർബന്ധമാക്കണമെന്ന് സി.ബി.എസ്.ഇയോട് ആവശ്യപ്പെട്ടിരുന്നില്ലെന്ന് യു.െഎ.ഡി.എ.െഎ വ്യക്തമാക്കി.
ജമ്മു കശ്മീർ, മേഘാലയ, ആസം തുടങ്ങിയ സംസ്ഥാനങ്ങളിലെ വിദ്യാർഥികളിൽ നിന്നും പാസ്പോർട്ട്, വോട്ടർ െഎഡി, റേഷൻകാർഡ് എന്നിവ െഎഡിൻറിറ്റിയായി സി.ബി.എസ്.ഇക്ക് സ്വീകരിക്കാമെന്ന് യു.െഎ.ഡി.എ.െഎയുടെ നിർദേശമുണ്ടായതായി അറ്റോണി ജനറൽ കെ.കെ വേണുഗോപാൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.