മൊബൈൽ സിം കാർഡ് ലഭിക്കാൻ ആധാർ നിർബന്ധമല്ലെന്ന് കേന്ദ്രസർക്കാർ
text_fieldsന്യൂഡൽഹി: മൊബൈൽ സിം കാർഡ് ലഭിക്കാൻ ആധാർ നിർബന്ധമല്ലെന്ന് കേന്ദ്രസർക്കാർ. സിം കാർഡ് നൽകാനായി ഡ്രൈവിങ് ലൈസൻസ്, വോട്ടർ െഎ.ഡി, പാസ്പോർട്ട് തുടങ്ങിയ രേഖകൾ ഉപയോക്താകളിൽ നിന്ന് സ്വീകരിക്കാമെന്ന് കേന്ദ്രസർക്കാർ മൊബൈൽ കമ്പനികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
പുതിയ നിർദേശങ്ങൾ ഉടനെ പിന്തുടരാൻ മൊബൈൽ കമ്പനികൾക്ക് നിർദേശം നൽകിയതായി ടെലികോം സെക്രട്ടറി അരുണ സുന്ദരരാജൻ പറഞ്ഞു. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്.
ആധാർ കേസിൽ കോടതിയുടെ അന്തിമ വിധി വരുന്നത് വരെ സിം കാർഡിന് ആധാർ നിർബന്ധമല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രസർക്കാർ നിർദേശം. അതേ സമയം, കേന്ദ്രസർക്കാർ നിർദേശത്തോട് മൊബൈൽ കമ്പനികൾ പ്രതികരിച്ചിട്ടില്ല. സിം കാർഡിന് ആധാർ നിർബന്ധമാക്കിയത് വിദേശികളിലുൾപ്പടെയുള്ളവർക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.