ബാങ്ക് അക്കൗണ്ട് തുടങ്ങാൻ ആധാർ വേണം –സുപ്രീംകോടതി
text_fieldsന്യൂഡൽഹി: പുതിയ ബാങ്ക് അക്കൗണ്ട് തുറക്കാൻ ആധാർ കാർഡോ ആധാറിന് അപേക്ഷ സമർപ്പിച്ചതിെൻറ രേഖയോ സമർപ്പിക്കണമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രീംകോടതി അഞ്ചംഗ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. കേന്ദ്ര സർക്കാറിെൻറ നിലപാട് അംഗീകരിച്ചാണ് ജസ്റ്റിസുമാരായ എ.കെ. സിക്രി, എ.എം ഖൻവിൽകർ, ഡി.വൈ. ചന്ദ്രചൂഡ്, അശോക് ഭൂഷൺ എന്നിവർകൂടി അടങ്ങുന്ന ബെഞ്ചിെൻറ ഇടക്കാല ഉത്തരവ്.
അതേസമയം ബാങ്ക് അക്കൗണ്ടുകൾ, മൊബൈൽ കണക്ഷനുകൾ തുടങ്ങിയവക്കും കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ എല്ലാ സേവനപദ്ധതികൾക്കും ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി മാർച്ച് 31 വരെ നീട്ടി. മൊബൈൽ കണക്ഷനുകൾ ആധാറുമായി ബന്ധിപ്പിക്കുന്നതിനും ആധാർ നിയമത്തിെൻറ ഏഴാം വകുപ്പിൽ പറഞ്ഞ 139 സർക്കാർ സേവനങ്ങൾക്കും സബ്സിഡികൾക്കും വിധി ബാധകമാണ്. ബാങ്ക് അക്കൗണ്ടുകൾ അടക്കമുള്ള സേവനങ്ങൾ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ഡിസംബർ 31ൽനിന്ന് മാർച്ച് 31 വരെ നീട്ടാമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. എന്നാൽ, മൊബൈലുകൾ അടുത്തവർഷം ഫെബ്രുവരി ആറിനകം ആധാറുമായി ബന്ധിപ്പിക്കണമെന്ന നിലപാടിൽ മാറ്റം വരുത്തിയിരുന്നില്ല.
തിയതി നീട്ടിയ വിവരം സംസ്ഥാന സർക്കാറുകളെ അറിയിക്കണമെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി ആധാർ കാർഡിെൻറ പേരിൽ അടിസ്ഥാന ക്ഷേമപദ്ധതികളും സബ്സിഡികളും നിഷേധിക്കുന്ന സാഹചര്യമുണ്ടാകരുതെന്ന് ഒാർമിപ്പിച്ചു. ആധാർ നിർബന്ധമാക്കുന്നതിനെതിരെ സമർപ്പിച്ച 28 ഹരജികളിൽ അന്തിമവിധി പുറപ്പെടുവിക്കുന്നതു വരെ ഇടക്കാല ഉത്തരവ് നിലനിൽക്കും. ജനുവരി 17നാണ് അന്തിമവാദം തുടങ്ങുക. ആധാറിെൻറ സാധുത സംബന്ധിച്ച ചോദ്യത്തിന് പ്രാധാന്യമുണ്ടെന്നും അക്കാര്യത്തിൽ ജനങ്ങൾക്കും സർക്കാറുകൾക്കും മുമ്പാകെ വ്യക്തത വരുത്തേണ്ടത് ആവശ്യമാണെന്നും വിധി വായിച്ച ജസ്റ്റിസ് ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു. സ്വകാര്യത മൗലികാവകാശമാണെന്നും മനുഷ്യെൻറ അന്തസ്സുമായും ബന്ധപ്പെട്ടതാണെന്നും സുപ്രീംകോടതി ഒമ്പതംഗ ബെഞ്ച് വിധിച്ചകാര്യം ജസ്റ്റിസ് ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.