ആധാർ നിയമഭേദഗതി ബിൽ പാർലമെൻറിൽ
text_fieldsന്യൂഡൽഹി: ആധാറിനെ മൊബൈൽ നമ്പർ, ബാങ്ക് അക്കൗണ്ട് എന്നിവയുമായി ബന്ധിപ്പിക്കുന്നത ിന് നിയമ പിൻബലം നൽകാനുള്ള ബിൽ ലോക്സഭയിൽ. ആധാർ നമ്പർ സ്വകാര്യ സ്ഥാപനങ്ങൾ നിർ ബന്ധപൂർവം ഉപയോഗപ്പെടുത്തുന്നത് സുപ്രീംകോടതി തടഞ്ഞിരുന്നു. ഇത് മറികടക്കാനു ള്ള നിയമനിർമാണത്തിനാണ് സർക്കാർ ഒരുങ്ങുന്നത്. തൃണമൂൽ കോൺഗ്രസിലെ സൗഗത റോയ്, കോൺഗ്രസിലെ ശശി തരൂർ, ആർ.എസ്.പിയിലെ എൻ.കെ പ്രേമചന്ദ്രൻ എന്നിവർ എതിർത്തു സംസാരിച്ചു. സുപ്രീംകോടതി വിധിക്കും സ്വകാര്യതക്കുള്ള അവകാശത്തിനും എതിരാണ് നിയമഭേദഗതിയെന്ന് അവർ കുറ്റപ്പെടുത്തി.
എന്നാൽ, സ്വകാര്യതക്കുള്ള അവകാശം ലംഘിക്കുന്നതൊന്നും ഭേദഗതി ബില്ലിൽ ഇല്ലെന്നും സുപ്രീംകോടതി വിധിക്ക് അനുസൃതമാണെന്നും മറുപടി പറഞ്ഞ നിയമമന്ത്രി രവിശങ്കർ പ്രസാദ് വിശദീകരിച്ചു. ആനുകൂല്യങ്ങൾ ഗുണഭോക്താവിെൻറ അക്കൗണ്ടിലേക്ക് എത്തിക്കാൻ ആധാർ ഏറെ ഫലപ്രദമാണെന്നും മന്ത്രി പറഞ്ഞു. ഡാറ്റ സംരക്ഷിക്കുന്നതിനായുള്ള ബിൽ സർക്കാർ തയാറാക്കിയിട്ടുണ്ടെന്നും വൈകാതെ പാർലമെൻറിൽ അവതരിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പാര്‍ലമെൻറിെൻറ നിയമനിർമാണാധികാരത്തെ ദുര്‍ബലപ്പെടുത്തുന്നതാണ് നിയമഭേദഗതി ബില്ലെന്ന് എൻ.കെ. പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടി. സ്വകാര്യതാവകാശം മൗലികാവകാശമായി അംഗീകരിച്ച് നടപ്പാക്കണമെന്ന ഭരണഘടന ബെഞ്ചിെൻറ വിധിക്കെതിരാണ് പുതിയ ഭേദഗതി. ആധാര്‍ എന്ന വാക്കിെൻറ നിര്‍വചനത്തിന് ഘടനപരമായ ഭേദഗതി വരുത്തി ബദല്‍ തിരിച്ചറിയല്‍ സംവിധാനം ഉണ്ടാക്കാമെന്ന നിർദേശം അമിതാധികാര പ്രയോഗമാണെന്നും പ്രേമചന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.