സ്കൂൾ വഴി ആധാർ: 200 കോടി അനുവദിക്കും
text_fieldsന്യൂഡൽഹി: ആധാർ കാർഡില്ലാത്തതുകൊണ്ട് കുട്ടികൾക്ക് സ്കൂൾ പ്രവേശനം നിഷേധിക്കരുതെന്ന നിർദേശത്തിനു പിന്നാലെ, സ്കൂളുകൾ വഴി തന്നെ വിദ്യാർഥികൾക്ക് ആധാർ കാർഡ് ലഭ്യമാക്കാനുള്ള പദ്ധതിയുമായി യുനീക് െഎഡൻറിഫിക്കേഷൻ അതോറിറ്റി ഒാഫ് ഇന്ത്യ (യു.െഎ.ഡി.എ.െഎ). ഒാരോ താലൂക്കിലും രണ്ടുവീതം ആധാർ എൻറോൾമെൻറ് യന്ത്രങ്ങൾ വിതരണം ചെയ്തുകൊണ്ടാണ് പദ്ധതി നടപ്പാക്കുക. ഇതിനായി 200 കോടി വകയിരുത്തിയതായി യു.െഎ.ഡി.എ.െഎ മേധാവി അജയ് ഭൂഷൺ പാെണ്ഡ അറിയിച്ചു. താലൂക്കുകൾക്ക് കീഴിലുള്ള സ്കൂളുകളിൽ എൻറോൾമെൻറ് ക്യാമ്പുകൾ സംഘടിപ്പിച്ച് വിദ്യാർഥികളെ ചേർക്കാവുന്നതാണെന്നും പാണ്ഡെ പറഞ്ഞു.
വർഷത്തിൽ രണ്ടു ക്യാമ്പുകളെങ്കിലും സംഘടിപ്പിക്കാവുന്ന വിധം സമയക്രമം നിശ്ചയിക്കും. ജില്ല ഭരണകൂടത്തിെൻറ മേൽനോട്ടത്തിൽ താലൂക്കുകൾ വഴിയാണ് ഇവ നടപ്പാക്കുക. ‘‘ആധാറില്ലാത്തതു കാരണം ഒരു കുട്ടിക്കും വിദ്യാഭ്യാസം നിഷേധിക്കപ്പെടരുത് എന്ന ഉദ്ദേശ്യത്തിലാണ് പദ്ധതി ആവിഷ്കരിച്ചത്’’ -അദ്ദേഹം കൂട്ടിച്ചേർത്തു. ആധാർ കാർഡ് ഇല്ലാത്തതിെൻറ പേരിൽ ചില സ്കൂളുകൾ, കുട്ടികളെ തിരിച്ചയച്ച സംഭവമുണ്ടായിരുന്നു. തുടർന്നാണ് ഇങ്ങനെ തിരിച്ചയക്കുന്നത് നിയമവിരുദ്ധമാണെന്ന് യു.െഎ.ഡി.എ.െഎ അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.