മണ്ണെണ്ണ സബ്സിഡിക്കും അടൽ പെൻഷൻ യോജനക്കും ആധാർ നിർബന്ധം
text_fieldsന്യൂഡൽഹി: മണ്ണെണ്ണ സബ്സിഡി ലഭിക്കുന്നതിനും അടൽ പെൻഷൻ യോജനയിൽ പണമടക്കുന്നതിനും കൂടി ആധാർ നിർബന്ധമാക്കി. മണ്ണെണ്ണ സബ്സിഡിക്ക് സെപ്റ്റംബർ 30ന് മുമ്പും അടൽ പെൻഷൻ യോജനക്ക് ജൂൺ 15ന് മുമ്പും ആധാർവിവരങ്ങൾ നൽകണമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. സബ്സിഡി കൃത്യമായി ലഭ്യമാക്കുന്നതിനും യഥാർഥ ഗുണഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിനുമാണ് ആധാർ നിർബന്ധമാക്കിയിരിക്കുന്നത്.
2016ലെ ആധാർ നിയമ പ്രകാരം സർക്കാർ സബ്സിഡികൾക്കും ആനുകൂല്യങ്ങൾക്കും സേവനങ്ങൾക്കും ആധാർ വിവരങ്ങൾ നിർബന്ധമാക്കിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് പുതിയ നടപടി. ദാരിദ്ര്യരേഖക്ക് താെഴയുള്ളവർക്ക് ഗാർഹികാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനാണ് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും മണ്ണെണ്ണ സബ്സിഡിയോടെ നൽകുന്നത്. 18വയസ്സു മുതൽ 40വരെയുള്ള പൗരന്മാർക്ക് നിശ്ചിത പണമടച്ചാൽ 60വയസ്സിന് ശേഷം 1000മുതൽ 5000രൂപ വരെ പെൻഷൻ ലഭിക്കുന്ന പദ്ധതിയാണ് അടൽ പെൻഷൻ യോജന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.