ആധാർ കേന്ദ്രങ്ങൾ ഇനി സർക്കാർ ഒാഫിസ് വളപ്പിൽ മാത്രം
text_fieldsന്യൂഡൽഹി: ആധാർ കേന്ദ്രങ്ങൾ ഇനി സർക്കാർ ഒാഫിസ് പരിസരങ്ങളിൽ മാത്രം പ്രവർത്തിക്കണമെന്ന് ആധാർ നൽകുന്ന ഏകീകൃത തിരിച്ചറിയൽ അതോറിറ്റി (യു.െഎ.ഡി.എ.െഎ) സംസ്ഥാന സർക്കാറുകൾക്ക് നിർദേശം നൽകി. ആധാർ നമ്പറിന് അപേക്ഷ സ്വീകരിക്കുന്ന സ്വകാര്യ ഏജൻസികൾ സർക്കാർ ഒാഫിസ് അങ്കണത്തിലേക്ക് മാറണം. അടുത്ത സെപ്റ്റംബറിൽ ഇത് പ്രാബല്യത്തിൽ വരും. അല്ലാത്തവ അടച്ചുപൂട്ടണമെന്നാണ് അധികൃതരുടെ ആവശ്യം. രാജ്യത്തെ 25,000ത്തോളം എൻറോൾമെൻറ് കേന്ദ്രങ്ങൾ േനരിട്ട് സർക്കാറിെൻറ േമൽനോട്ടത്തിൽ കൊണ്ടുവരുകയാണ് ലക്ഷ്യം. ആധാർ എൻറോൾമെൻറിന് കൂടുതൽ തുക ഇൗടാക്കുന്നതിന് തടയിടലും ഇതിെൻറ ലക്ഷ്യമാണ്.
ജൂലൈ 31 മുതൽ ആധാർ കേന്ദ്രങ്ങൾ സർക്കാർ ഒാഫിസ് അങ്കണത്തിലേക്ക് മാറ്റാൻ നടപടി സ്വീകരിക്കണമെന്ന് അതോറിറ്റി സി.ഇ.ഒ അജയ് ഭൂഷൺ പാണ്ഡെ സംസ്ഥാനങ്ങൾക്കയച്ച കത്തിൽ പറയുന്നു. ജില്ല കലക്ടറേറ്റുകൾ, ജില്ല പഞ്ചായത്ത് ഒാഫിസുകൾ, നഗരസഭ ഒാഫിസുകൾ, ബാങ്കുകൾ, ബ്ലോക്ക് ഒാഫിസുകൾ, താലൂക്ക് ഒാഫിസുകൾ, സർക്കാറിെൻറ മറ്റു സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്ക് ആഗസ്റ്റ് 31നകം മാറ്റം പൂർത്തിയാക്കണം. ഇത് ജനങ്ങൾക്കും സഹായകമാവും.
മാനദണ്ഡങ്ങൾ അനുസരിച്ചുള്ള സേവനങ്ങൾ ആധാർ കേന്ദ്രങ്ങളിൽനിന്ന് ലഭിക്കണം. ഒാേരാ ബ്ലോക്കിലും ചുരുങ്ങിയത് മൂന്നു കേന്ദ്രങ്ങളെങ്കിലും ഉറപ്പാക്കണം. ഇതിനകം 115 കോടിയിലേറെ ജനങ്ങൾക്ക് ആധാർ നമ്പർ നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.