ഭൂപടങ്ങൾ ഡൗൺലോഡ് ചെയ്യാം, പക്ഷേ ആധാർ നിർബന്ധം
text_fieldsന്യൂഡൽഹി: പൊതുജനങ്ങൾക്ക് ഉപയോഗിക്കാവുന്ന 3000ത്തോളം ഭൂപടങ്ങൾ അടങ്ങിയ വെബ്സൈറ്റ് തയാറാക്കി സർവെ ജനറൽ ഒാഫ് ഇന്ത്യ. എന്നാൽ, ഇത് ഡൗൺലോഡ് ചെയ്യണമെങ്കിൽ ആധാർ നിർബന്ധം. ആധാർ നമ്പർ ഉപയോഗിച്ച് http:/soinakshe.uk.gov.in എന്ന പോർട്ടലിൽനിന്നും പ്രതിദിനം ഒരാൾക്ക് മൂന്ന് ഭൂപടങ്ങൾ വരെ ഡൗൺലോഡ് ചെയ്യാനാവും.
ഇന്ത്യക്ക് വേണ്ടി മാപ്പുകൾ തയാറാക്കുന്ന സർവെ ജനറൽ ഒാഫ് ഇന്ത്യ അതിെൻറ പ്രവർത്തന കാലയളവ് 250 വർഷം പൂർത്തിയാക്കിയ വേളയിലാണിത് നടപ്പിലാക്കുന്നത്. ഭൂപടങ്ങൾ ഇന്ത്യക്കാർക്ക് മാത്രം ലഭ്യമാക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ആധാർ നിർബന്ധമാക്കിയതെന്നാണ് ഇതെക്കുറിച്ച് ശാസ്ത്ര - സാേങ്കതിക വകുപ്പ് മന്ത്രി ഹർഷ് വർധെൻറ പ്രതികരണം.
ആധാർ നമ്പർ തിരിച്ചറിയാനുള്ള തെളിവാണെന്നും പൗരത്വ രേഖയല്ലെന്നും അദ്ദേഹം പറഞ്ഞു. ആദായ നികുതി തിരിച്ചടവിന് കേന്ദ്രം ആധാർ നമ്പർ നിർബന്ധമാക്കിയതിന് തൊട്ടടുത്ത ദിനം ആണ് ഭൂപടങ്ങൾ ഡൗൺലോഡ് ചെയ്യാനും ഇത് നിർബന്ധമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.