68 ലക്ഷം ഇൻഡേൻ പാചകവാതക ഉപഭോക്താക്കളുടെ ആധാർവിവരങ്ങൾ ചോർന്നെന്ന്
text_fieldsമുംബൈ: 68 ലക്ഷത്തോളം ഇൻഡേൻ പാചകവാതക ഉപഭോക്താക്കളുടെ ആധാർ വിവരങ്ങൾ ചോർന്നതാ യി വെളിപ്പെടുത്തൽ. യൂസർനെയിമും പാസ്വേഡും മാത്രം ഉപയോഗിച്ച് തുറക്കാൻകഴിയേണ്ട ഡീലർമാരുടെയും വിതരണക്കാരുടെയും വെബ്സൈറ്റുകൾ സെർച് എൻജിനായ ഗൂഗിളിൽ വന്നതോടെയാണ് വിവരച്ചോർച്ചയെന്ന് ഫ്രഞ്ച് സൈബർ സുരക്ഷ ഗവേഷകൻ എലിയറ്റ് ആൾഡേഴ്സൻ (ഒാൺലൈൻ പേര്)അവകാശപ്പെട്ടു. മുമ്പും ആധാർചോർച്ച പുറത്തുകൊണ്ടുവന്നിട്ടുള്ള വ്യക്തിയാണ് ബാപ്റ്റിസ്റ്റെ േറാബർട്ട് എന്നും അറിയപ്പെടുന്ന ആൾഡേഴ്സൻ.
ഇൻഡേനിെൻറ ലോഗിൻ പേജ് ഒഴിവാക്കി യൂസർനെയിമോ പാസ്വേഡോ ഇല്ലാതെ ആർക്കും വെബ്സൈറ്റിൽ കയറാവുന്ന സാഹചര്യമാണുണ്ടായതെന്ന് ആൾഡേഴ്സനെ ഉദ്ധരിച്ച് വാർത്ത പുറത്തുവിട്ട ‘ടെക് ക്രഞ്ച്’ വെബ്സൈറ്റിൽ പറയുന്നു. 11,000 ഡീലർമാരുടെ പക്കലുള്ള ഉപഭോക്തൃ വിവരങ്ങൾ പുറത്തായെന്നാണ് ആൾഡേഴ്സൻ പറയുന്നത്.
പൊതുമേഖലയിലെ ഇന്ത്യൻ ഒായിൽ കോർപേറഷനുകീഴിൽ പ്രവർത്തിക്കുന്ന ഒമ്പതുകോടി ഉപഭോക്താക്കളുള്ള പാചകവാതക വിതരണ കമ്പനിയാണ് ഇൻഡേൻ. കഴിഞ്ഞ വർഷവും ഇൻഡേനിൽനിന്ന് ആധാർ വിവരച്ചോർച്ച ഉണ്ടായിരുന്നതായി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.