ആധാർ ഭേദഗതി ബിൽ രാജ്യസഭയും പാസാക്കി
text_fieldsന്യൂഡൽഹി: ലോക്സഭ പാസാക്കിയ ആധാർ ഭേദഗതി ബിൽ സർക്കാർ ന്യൂനപക്ഷമായ രാജ്യസഭയും അനായാസം പാസാക്കി. കേരളത്തിൽ നി ന്നുള്ള സി.പി.എം എം.പി എളമരം കരീമിെൻറ ഭേദഗതി വോട്ടിനിട്ട് തള്ളിയപ്പോൾ മറ്റൊരു സി.പി.എം എം.പിയായ കെ.കെ. രാഗേ ഷ് തെൻറ ഭേദഗതി സ്വയം പിൻവലിച്ചു. തൃണമൂൽ കോൺഗ്രസും ബില്ലിനെ എതിർത്തു.
മൊബൈൽ ഫോൺ കണക്ഷനും ബാങ്ക് അക്കൗണ്ടിനുംവേണ്ടി ആധാർ തിരിച്ചറിൽ കാർഡായി സ്വമേധയാ സമർപ്പിക്കാൻ അനുവാദം നൽകുന്നതിനാണ് കേന്ദ്ര സർക്കാർ ഭേദഗതി കൊണ്ടുവന്നത്. ആധാർ ഡാറ്റ സംബന്ധിച്ച ആധാർ നിയമത്തിലെ വ്യവസ്ഥ ലംഘിക്കുന്ന സ്വകാര്യ കമ്പനികൾക്ക് ഒരു കോടി പിഴചുമത്താനുള്ള വ്യവസ്ഥയും ഭേദഗതിയിലുണ്ട്.
ആധാറിലെ ബയോമെട്രിക് വിവരങ്ങൾ ഒരിക്കലും പങ്കുവെക്കപ്പെടില്ലെന്നും പേരും ലിംഗവും വിലാസവും മാത്രമേ എല്ലാവർക്കും അറിയാനാകൂ എന്നും മന്ത്രി പറഞ്ഞു. ശ്രീകൃഷ്ണ കമീഷൻ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ ഡാറ്റ ദുരുപയോഗം ചെയ്യുന്നതിന് ഇപ്പോഴും നിയമം കൊണ്ടുവന്നില്ലെന്ന് കോൺഗ്രസ് നേതാക്കളായ അഭിഷേക് മനു സിങ്വി, ജയറാം രമേശ് എന്നിവർ കുറ്റപ്പെടുത്തി. ഡാറ്റ കൈമാറ്റത്തിന് വ്യക്തികളുടെ സമ്മതം വാങ്ങണമെന്ന ശിപാർശ നടപ്പാക്കാനുള്ള വ്യവസ്ഥ ഭേദഗതിയിലില്ലെന്ന് സിങ്വി പറഞ്ഞു.
ആധാറിെൻറ പേരിൽ സ്വകാര്യതക്കു മേലുള്ള കടന്നുകയറ്റമാണ് സർക്കാർ നടത്തുന്നതെന്ന് സി.പി.െഎ എം.പി ബിനോയ് വിശ്വം പറഞ്ഞു. പ്രതിപക്ഷം കൊണ്ടുവന്ന ആധാർ ബില്ലിനെ ഇപ്പോൾ അവർ തെന്ന എതിർക്കുകയാണെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദ് പരിഹസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.