മരണ സർട്ടിഫിക്കറ്റിന് ആധാർ നിർബന്ധമല്ലെന്ന് കേന്ദ്രം
text_fieldsന്യൂഡൽഹി: മരണം രജിസ്റ്റർ ചെയ്യാൻ ആധാർ നിർബന്ധമല്ലെന്ന് കേന്ദ്രസർക്കാർ. മരണ സർട്ടിഫിക്കറ്റ് ലഭിക്കാൻ ഒക്ടോബർ ഒന്ന് മുതൽ ആധാർ നമ്പർ നിർബന്ധമാണെന്ന് കേന്ദ്ര ആഭ്യന്തരവകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു.
മരണ സർട്ടിഫിക്കറ്റിന് അപേക്ഷിക്കുന്ന ആൾക്ക് മരിച്ചയാളുടെ ആധാർ നമ്പറോ എൻറോൾമെൻറ് െഎ.ഡി നമ്പറോ അറിയില്ലെങ്കിൽ അത് ഹാജരാക്കേണ്ടതില്ല. പകരം തെൻറ അറിവിൽ മരിച്ചയാൾക്ക് ആധാർ ഇല്ലെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതിയെന്നാണ് കേന്ദ്രത്തിെൻറ നിലപാട്. ആധാർ നൽകുന്നതിനേക്കൾ ബുദ്ധിമുട്ടായിരിക്കും ആധാർ ഇല്ലെന്നുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കാൻ. ഫലത്തിൽ ആധാർ നിർബന്ധമാകിയ അവസ്ഥ തന്നെയായിരിക്കും ജനങ്ങൾക്ക് അനുഭവിക്കേണ്ടി വരിക.
മരണപ്പെട്ടയാളെ കുറിച്ചുള്ള വിവരങ്ങളിൽ വ്യക്തത നൽകുമെന്നും ബന്ധുക്കൾ നൽകിയ വിവരങ്ങളുടെ വ്യക്തത ഉറപ്പു വരുത്താനാകുമെന്നും കാണിച്ചാണ് മരണ സർട്ടിഫിക്കറ്റിന് ആധാർ നമ്പർ നിർബന്ധമാക്കിയത്.
ജമ്മു-കശ്മീർ, മേഘാലയ, അസം ഒഴികെയുള്ള സംസ്ഥാനങ്ങളിലാണ് മരണ സർടിഫിക്കറ്റിന് ആധാർ എന്ന നിയമം നടപ്പലാക്കുക എന്ന് കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇൗ മൂന്ന് സംസ്ഥാനങ്ങൾക്കുള്ള തീയതി പിന്നീട് അറിയിക്കുമെന്നും രജിസ്ട്രാർ ജനറൽ ഒാഫ് ഇന്ത്യ (ആർ.ജി.െഎ) വിജ്ഞാപനത്തിലൂടെ അറിയിച്ചിരുന്നു.
ആധാർ വിവരങ്ങൾ നൽകുന്നതിൽ കൃത്രിമം കാണിച്ചാൽ 2016 ലെ ആധാർ നിയമത്തിലെയും 1969 ലെ ജനന-മരണ രജിസ്ട്രേഷൻ നിയമത്തിലെയും വകുപ്പനുസരിച്ച് കുറ്റകരമായി കണക്കാക്കും.
മരിച്ചയാളെ തിരിച്ചറിയാൻ ഒന്നിലധികം രേഖകൾ സമർപ്പിക്കുന്നത് ഇതോടെ അവസാനിക്കുമെന്നും വെള്ളിയാഴ്ച പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. ജനന-മരണം രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും വകുപ്പുകളോട് ഇത് സംബന്ധിച്ച സമ്മതപത്രം സെപ്റ്റംബർ ഒന്നിനകം നൽകണം. ഒരു വ്യക്തിയുടെ തിരിച്ചറിയൽ സ്ഥാപിക്കുന്നതിന് ആധാർ നമ്പർ ഉപയോഗിക്കുന്നത് ആധാർ നിയമത്തിലെ 57ാം വകുപ്പ് അനുവദിക്കുന്നുണ്ട്. ജനന-മരണം രജിസ്റ്റർ ചെയ്യുന്നത് ജനന-മരണ രജിസ്ട്രേഷൻ നിയമത്തിലെ വകുപ്പുകൾക്ക് കീഴിൽ സംസ്ഥാന സർക്കാറുകൾ രൂപംനൽകിയ ചട്ടങ്ങൾക്ക് അനുസൃതമായാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.