ആധാർ പാൻകാർഡുമായി ബന്ധിപ്പിക്കൽ വിവരങ്ങൾ ചോരുമെന്ന് ആശങ്ക
text_fieldsന്യൂഡൽഹി: പാൻകാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം വ്യക്തികളുടെ സ്വകാര്യവിവരങ്ങൾ ചോരാനിടയാക്കുമെന്ന് പരക്കെ ആശങ്ക. ബാങ്കുകൾ, ടെലികോം കമ്പനികൾ തുടങ്ങിയവക്ക് ആധാർവിവരങ്ങൾ ലഭ്യമാണെന്നിരിക്കെ പാൻകാർഡുമായി ബന്ധിപ്പിക്കുന്നത് വ്യാപക ദുരുപയോഗത്തിന് കളമൊരുക്കുമെന്ന് ‘ലോക്കൽ സർക്കിൾസ്’ എന്ന വെബ്സൈറ്റ് നടത്തിയ സർവേയിൽ പെങ്കടുത്ത ഭൂരിഭാഗം പേരും പറയുന്നു.
ആധാർകാർഡ് ഉണ്ടാക്കുന്ന രീതികളും കുറ്റമറ്റതല്ല. അടുത്തിടെ വൻതോതിൽ ആധാർവിവരങ്ങൾ ചോർന്നതും ആശങ്ക വർധിപ്പിക്കുന്നതായി സർവേയിൽ പെങ്കടുത്തവർ അഭിപ്രായപ്പെട്ടു. ആധാർ കാർഡും പാൻനമ്പറും ബന്ധിപ്പിക്കൽ ജൂൈല ഒന്നുമുതൽ നിയമമാക്കി കേന്ദ്രസർക്കാർ ഇൗയിടെ ധനനിയമത്തിൽ വരുത്തിയ ഭേദഗതിയുടെ പശ്ചാത്തലത്തിലായിരുന്നു സർവേ.
നിയമപ്രകാരം, ആധാർ എടുക്കാത്തവർക്ക് ജൂലൈ മുതൽ പാൻകാർഡിന് അപേക്ഷ നൽകാനാവില്ല. നികുതി റിേട്ടണുകളും ആധാർനമ്പർ കാണിക്കാതെ സമർപ്പിക്കാനാവില്ല. ഒന്നിലേറെ പാൻനമ്പർ ഉപയോഗിച്ച് നികുതിവെട്ടിപ്പ് നടത്തുന്നതും കള്ളപ്പണവ്യാപനവും തടയുകയെന്ന ലക്ഷ്യത്തോടെയാണ് നിയമഭേദഗതിയെന്ന് കേന്ദ്രം പറയുന്നു.
പതിനായിരത്തിലേറെപേരെ പെങ്കടുപ്പിച്ച് നടത്തിയ സർവേയിൽ നാലിലൊന്നുപേർ കേന്ദ്രസർക്കാറിെൻറ പുതിയ നീക്കത്തെ പിന്തുണച്ചപ്പോൾ ശേഷിച്ചവർ പ്രതികരണമറിയിച്ചില്ല. അതേസമയം, സമാന്തരമായി നടന്ന മറ്റൊരു സർവേയിൽ പെങ്കടുത്തവരിൽ 70 ശതമാനവും ആധാറും പാൻകാർഡും ബന്ധിപ്പിക്കുന്നതിനെ അനുകൂലിച്ചു. 27 ശതമാനം എതിർത്തപ്പോൾ മൂന്നുശതമാനം അഭിപ്രായം പറയാതെ വിട്ടുനിന്നു.
13 കോടി പേരുടെ ആധാർ വിവരങ്ങൾ അടുത്തിടെ ചോർന്നിരുന്നു. കേന്ദ്ര ഗ്രാമീണവികസന മന്ത്രാലയം, ആന്ധ്രപ്രദേശ് സർക്കാർ എന്നിവയുടെ വെബ്സൈറ്റുകളിൽ നിന്നാണ് ചോർന്നത്. ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിയുടെ ആധാർവിവരങ്ങൾ ചോർന്നതും വിവാദമായിരുന്നു. ഇൗ പശ്ചാത്തലത്തിൽ ആധാറുമായി പാൻ കാർഡ് ബന്ധിപ്പിക്കുന്നതാണ് ആശങ്കയുണർത്തുന്നത്.
113.7 കോടി പേർക്കാണ് നിലവിൽ രാജ്യത്ത് ആധാർ കാർഡുള്ളത്. 29 കോടി പേർക്ക് പാൻ കാർഡുണ്ട്. ഇതിൽ ഒരു കോടിയിലേറെ പേരാണ് ഇതിനകം രണ്ടും തമ്മിൽ ബന്ധിപ്പിച്ചത്. ബന്ധിപ്പിക്കൽ പൂർത്തിയായാൽ നികുതിവെട്ടിപ്പ് വൻതോതിൽ തടയാനാകുമെന്ന് സർക്കാർ വിശ്വസിക്കുന്നു.
ആധാർ, പാൻ കാർഡുകളിലെ തെറ്റുകൾ ഒാൺലൈനിൽ തിരുത്താം
ന്യൂഡൽഹി: പാൻ, ആധാർ വിവരങ്ങളിലെ തെറ്റുതിരുത്താൻ ഒാൺലൈൻ സംവിധാനമൊരുക്കിയതായി ആദായനികുതിവകുപ്പ്.
വകുപ്പിെൻറ ഇ-ഫയലിങ് വെബ്സൈറ്റിലാണ് പാൻ-ആധാർ ബന്ധിപ്പിക്കലിനൊപ്പം തെറ്റുതിരുത്താനും അവസരമൊരുക്കി പ്രത്യേക ലിങ്ക് നൽകിയത്.
പുതുതായി കാർഡിന് അപേക്ഷിക്കാനും നിലവിലുള്ളവയിലെ വിവരങ്ങളിൽ ആവശ്യമായ മാറ്റം വരുത്താനും ഇവിടെ സൗകര്യമുണ്ടാകും. തിരുത്തുകൾക്കാവശ്യമായ രേഖകൾ സ്കാൻ ചെയ്ത് അപ്ലോഡ് െചയ്യണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.