ആധാർ-പാൻ ബന്ധിപ്പിക്കൽ: അവസാന തീയതി ജൂലൈ ഒന്നല്ല
text_fieldsന്യൂഡൽഹി: ആധാർ നമ്പർ പാൻകാർഡുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി ജൂൈല ഒന്നല്ല. ശനിയാഴ്ചക്കു മുമ്പ് ആധാറുമായി ബന്ധിപ്പിക്കാത്ത പാൻ നമ്പർ അസാധുവുമല്ല. ആധാറുമായി ബന്ധിപ്പിക്കാത്ത പാൻ അസാധുവാകുന്ന തീയതി സർക്കാർ പ്രഖ്യാപിച്ചിട്ടുമില്ല. എന്നാൽ, ഇതിനകം പാൻ കാർഡ് കൈവശമുള്ളവർ ആധാർ നമ്പറുമായി ബന്ധിപ്പിേക്കണ്ടത് ജൂലൈ ഒന്നു മുതൽ നിർബന്ധമാവും. അതല്ലെങ്കിൽ നികുതി അനുബന്ധ ഇടപാടുകൾ തടസ്സപ്പെടും. ജൂലൈ ഒന്നിനു ശേഷം ആധാർ നമ്പറില്ലാതെ പാൻകാർഡിന് അപേക്ഷിക്കാനും കഴിയില്ല.
ആധാർ നമ്പർ പാൻകാർഡുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി ജൂലൈ ഒന്നാണെന്ന വാർത്തകൾ പരന്നതോടെ ഇൻറർനെറ്റിൽ അപേക്ഷകരുടെ തിരക്കായിരുന്നു വ്യാഴാഴ്ച. തുടർന്ന് ഇൻകംടാക്സ് വകുപ്പിെൻറ ‘www.incometaxindiaefiling.gov.in ’ എന്ന വെബ്സൈറ്റിെൻറ പ്രവർത്തനം താറുമാറായി. ഒട്ടും വേഗമില്ലാതെയാണ് വെബ്സൈറ്റ് പ്രവർത്തിക്കുന്നതെന്ന പരാതിയായിരുന്നു പല ഉപയോക്താക്കൾക്കും ഇന്നലെ.
1961ലെ ആദായ നികുതി നിയമത്തിലെ 139 എഎ വകുപ്പ് നിഷ്കർഷിക്കുന്നത് ആധാർ നമ്പറും പാൻകാർഡുമുള്ള ഏതൊരാളും കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്യുന്ന തീയതിയിലോ അതിനുമുേമ്പാ അവ തമ്മിൽ ബന്ധിപ്പിക്കണമെന്നാണ്. വകുപ്പിലെ ഒന്നാം ഉപവകുപ്പിൽ ‘ആധാർ നമ്പറിന് യോഗ്യരായ ഏതൊരാളും 2017 ജൂലൈ ഒന്നിനോ, ശേഷമോ സ്ഥിരമായ അക്കൗണ്ടൻറ് നമ്പർ ലഭിക്കാനായി അപേക്ഷയിലും ആദായ നികുതി സമർപ്പിക്കുേമ്പാഴും ഇത് നൽകണം എന്ന് പറയുന്നു. കൂടാതെ 2017 ജൂലൈ ഒന്നിന് പെർമനൻറ് അക്കൗണ്ടൻറ് നമ്പർ ലഭിച്ചിട്ടുള്ളവരും ആധാർ നമ്പർ ലഭിക്കാൻ യോഗ്യരായവരും നിഷ്കർഷിച്ചിട്ടുള്ള രൂപത്തിൽ തങ്ങളുടെ ആധാർ നമ്പർ കേന്ദ്ര സർക്കാർ ഒൗദ്യോഗിക ഗസറ്റിൽ വിജഞാപനം ചെയ്ത തീയതിയിലോ മുേമ്പാ അധികാരികളെ അറിയിക്കണമെന്നും വ്യക്തമാക്കുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ ആദായ നികുതി വകുപ്പ് ആധാറും പാനും തമ്മിൽ ബന്ധിപ്പിക്കാൻ വെബ്സൈറ്റിൽ ഒരു സംവിധാനം തന്നെ ഏർപ്പെടുത്തിയിട്ടുണ്ട്- ‘http://incometaxindiaefiling.gov.in/e-Filing/Services/LinkAadhaarHome.html’.
ഒന്നിലധികം പാൻകാർഡുകൾ ഉപയോഗിക്കുന്നതും നികുതിവെട്ടിപ്പ് തടയുന്നതിനും ആയി 2017-18 ലെ ധനബില്ലിലെ നികുതിനിർദേശങ്ങളിൽ കൊണ്ടുവന്ന ഭേദഗതിയിലൂടെ കേന്ദ്ര ധനമന്ത്രി ആദായ നികുതി സമർപ്പിക്കാൻ ആധാർ നിർബന്ധമാക്കിയിരുന്നു. ആദായനികുതി നിയമത്തിലെ നിബന്ധനയുടെ സാധുതക്ക് സുപ്രീംകോടതി ജൂൺ ആദ്യം അംഗീകാരവും നൽകി. എന്നാൽ, സ്വകാര്യത സംബന്ധിച്ച് കോടതിയുടെ പരിഗണനയിൽ നിലനിൽക്കുന്ന കേസിൽ ഭരണഘടനാ ബെഞ്ച് വാദം കേൾക്കുന്നതുവരെ അത് നടപ്പാക്കുന്നത് ഭാഗികമായി തടയുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.