Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആധാർ ദേശീയ സുരക്ഷക്ക്​...

ആധാർ ദേശീയ സുരക്ഷക്ക്​ ഭീഷണി; മോദിക്ക്​ കത്തെഴുതും -സുബ്രഹ്​മണ്യൻ സ്വാമി

text_fields
bookmark_border
ആധാർ ദേശീയ സുരക്ഷക്ക്​ ഭീഷണി; മോദിക്ക്​ കത്തെഴുതും -സുബ്രഹ്​മണ്യൻ സ്വാമി
cancel

ന്യൂഡൽഹി: ആധാർ നിർബന്ധമാക്കുന്നതിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്​ കത്തെഴുതുമെന്ന്​ ബി.ജെ.പി നേതാവ്​ സുബ്രഹ്​മണ്യൻ സ്വാമി. ആധാർ നിർബന്ധമാക്കുന്നത്​ ദേശീയ സുരക്ഷക്ക്​ എങ്ങനെ ഭീഷണിയാകുമെന്ന്​ വിവരിച്ച്​ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്​ ഉടൻ കത്തെഴുതും. സർക്കാർ തീരുമാനത്തെ സുപ്രീം കോടതി തടയുമെന്ന്​ തനിക്ക്​ ഉറപ്പാണെന്നും സ്വാമി ട്വീറ്റ്​ ചെയ്​തു. 

മൊബൈൽ നമ്പറുമായി ആധാർ ബന്ധിപ്പിക്കുന്നത്​ നിർബന്ധമാക്കിയ സർക്കാർ നടപടിയിൽ വിശദീകരണമാവശ്യപ്പെട്ട്​ സുപ്രീം കോടതി കേന്ദ്ര സർക്കാറിന്​ നോട്ടീസ്​ അയച്ച പശ്​ചാത്തലത്തിലാണ്​ സ്വാമിയുടെ ട്വീറ്റ്​. നാലാഴ്​ചക്കുള്ളിൽ വിഷയത്തിൽ വിശദീകരണം നൽകണമെന്ന്​ കോടതി സർക്കാറിനോട്​ ആവശ്യപ്പെട്ടിരുന്നു. ആധാറി​​െൻറ സാധുത ചോദ്യം ചെയ്​തുള്ള ഹരജിയിൽ നവംബർ അവസാന വാരം കോടതി വാദം കേൾക്കാനിരിക്കുകയാണ്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:subramanian swamyaadharnational securitymalayalam newssupreme court
News Summary - Aadhar Threat to National Security; Will Write letter to Modi Says Swamy -India News
Next Story