ആധാർ: സുപ്രീംകോടതിയിൽ ദൃശ്യസഹായത്തോടെ അവതരണം
text_fieldsന്യൂഡൽഹി: അത്യപൂർവ നടപടിയിലൂടെ സുപ്രീംകോടതിയിൽ ആധാർ വിവരങ്ങൾ ദൃശ്യസഹായത്തോടെ അവതരിപ്പിച്ചു. കേസ് കേൾക്കുന്ന ഭരണഘടന ബെഞ്ച് മുമ്പാകെയാണ് ഏകീകൃത തിരിച്ചറിയൽ അതോറിറ്റി ചീഫ് എക്സിക്യൂട്ടിവ് ഒാഫിസർ ഡോ. അജയ് ഭൂഷൺ പാണ്ഡെ കേന്ദ്ര സർക്കാറിനായി പവർ പോയൻറ് അവതരണം നടത്തിയത്. ഇത് അടുത്ത ചൊവ്വാഴ്ച തുടരും.
ഒന്നാം നമ്പർ കോടതി മുറിയുടെ മുൻ ഭാഗത്തെ ഇടതു വശത്ത് ജഡ്ജിമാർക്ക് അഭിമുഖമായി ഒരു സ്ക്രീനും ഇടതു വശത്ത് അഭിഭാഷകർക്കും ഗാലറിക്കും അഭിമുഖമായി മറ്റൊരു സ്‌ക്രീനുമൊരുക്കി.2048 എൻക്രിപ്‌ഷൻ കീ ഉപയോഗിച്ചാണ് ആധാറുമായി ബന്ധപ്പെട്ട ബയോമെട്രിക് വിവരങ്ങൾ സൂക്ഷിച്ചിരിക്കുന്നതെന്നും പ്രപഞ്ചം നിലനിൽക്കുന്നിടത്തോളം സൂപ്പർ കമ്പ്യൂട്ടറുകൾ ഉപയോഗിച്ചാൽപോലും ഇവ തകർത്ത് ആധാർ വിവരങ്ങൾ ഹാക്ക് ചെയ്യുക അസാധ്യമാണെന്നും അജയ് ഭൂഷൺ പാണ്ഡെ അവകാശപ്പെട്ടു.
സി.ബി.ഐ ഉൾെപ്പടെ ഉള്ള അന്വേഷണ ഏജൻസികൾ ആവശ്യപ്പെട്ടാലും ബയോമെട്രിക് വിവരങ്ങൾ കൈമാറില്ല. അതേസമയം, എല്ലാ പ്രശ്നങ്ങൾക്കും ആധാർ ഒറ്റമൂലി അല്ലെന്നും സാങ്കേതിക വിദ്യ പുേരാഗമിക്കുമ്പോൾ സംവിധാനം കൂടുതൽ കുറ്റമറ്റതാകുമെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതിക തകരാറുകൾമൂലം ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കുന്നതിൽ പിഴവുകളുണ്ടായിട്ടുണ്ടെന്ന് അജയ് ഭൂഷൺ പാണ്ഡെ സമ്മതിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.