ആധാർ-വോട്ടർ കാർഡ് ബന്ധിപ്പിക്കലിന് കേന്ദ്രത്തിെൻറ പച്ചക്കൊടി
text_fieldsന്യൂഡൽഹി: വോട്ടർ തിരിച്ചറിയൽ കാർഡുമായി ആധാറിനെ ബന്ധിപ്പിക്കുന്നതിന് തെരഞ്ഞെ ടുപ്പ് കമീഷന് നിയമപരമായ അധികാരം നൽകുന്നതിന് നിയമ മന്ത്രാലയത്തിെൻറ പച്ചക്ക ൊടി.
ജനപ്രാതിനിധ്യ നിയമം, ആധാർ നിയമം എന്നിവയിൽ ഭേദഗതി ആവശ്യമുള്ള വിഷയമാണിത ്. വോട്ടർപട്ടിക ശുദ്ധീകരിക്കുന്നതിന് ആധാർ വിവരങ്ങളുടെ പിൻബലം തെരഞ്ഞെടുപ്പ് കമീഷന് നൽകണമെന്ന കാഴ്ചപ്പാടാണ് നിയമ മന്ത്രാലയത്തിന്. ഡാറ്റ ചോർച്ച ഉണ്ടാകാതിരിക്കാൻ ആവശ്യമായ മുൻകരുതൽ കമീഷൻ സ്വീകരിക്കണമെന്നു മാത്രം.
വോട്ടർപട്ടികയിൽ പേരുചേർക്കുന്നതിന് തെരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഓഫിസർ ആധാർ ആവശ്യപ്പെടുന്ന രീതി വരും. ഒന്നിൽ കൂടുതൽ വോട്ട് ചെയ്യുന്ന സാഹചര്യം ഒഴിവാക്കാൻ ആധാറുമായി ബന്ധിപ്പിക്കുക വഴി സാധിക്കും. എന്നാൽ, വ്യക്തി സ്വകാര്യത സംരക്ഷിക്കേണ്ടതിെൻറ പ്രാധാന്യം നേരത്തേ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. അതിനുതക്ക വിധത്തിൽ ക്രമീകരണം ഏർപ്പെടുത്താമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ സർക്കാറിനെ അറിയിച്ചിട്ടുണ്ട്. 2015ൽ ആധാർ-വോട്ടർ കാർഡ് ബന്ധിപ്പിക്കൽ പ്രക്രിയ തെരഞ്ഞെടുപ്പ് കമീഷൻ തുടങ്ങിവെച്ചിരുന്നു.
എന്നാൽ, സുപ്രീംകോടതിയുടെ ആഗസ്റ്റിലെ വിധിയോടെ അത് നിർത്തിവെക്കുകയായിരുന്നു. ഇതിനകം 38 കോടി വോട്ടർകാർഡ് ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ആധാർ വിവരം ശേഖരിക്കുന്നത് പ്രത്യേക നിയമം വഴി പരിമിതപ്പെടുത്തണമെന്നാണ് സുപ്രീംകോടതി വിധി. ഈ സാഹചര്യത്തിലാണ് കമീഷൻ സർക്കാറിനെ സമീപിച്ചത്്. നിയമ മന്ത്രാലയത്തിെൻറ തുടർനടപടി അനുസരിച്ചാണ് അന്തിമ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.