ബാന്ദ്രയിൽ തൊഴിലാളികൾ തെരുവിലിറങ്ങാൻ കാരണം കേന്ദ്ര സര്‍ക്കാറിെൻറ പിടിപ്പുകേട് -ആദിത്യ താക്കറെ
text_fieldsമുംബൈ: മഹാരാഷ്ട്രയിലെ ബാന്ദ്രയില്‍ നാട്ടിൽ പോകണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് അന്തർ സംസ്ഥാന തൊഴിലാ ളികൾ തടിച്ചുകൂടിയ സംഭവത്തില്‍ കേന്ദ്രത്തിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകനും മഹാരാഷ ്ട്ര ടൂറിസം മന്ത്രിയുമായ ആദിത്യ താക്കറെ. കേന്ദ്ര സര്‍ക്കാറിെൻറ പിടിപ്പുകേടാണ് ബാന്ദ്രയിലെ പ്രതിഷേധത്തിന ് കാരണമെന്ന് ആദിത്യ താക്കറെ പറഞ്ഞു. പരസ്യമായി കേന്ദ്രത്തിനെതിരെ ആദിത്യ താക്കറെ രംഗത്തെത്തിയതോടെ സംസ്ഥാനവും കേന്ദ്രവും തമ്മിലുള്ള വാക്പോരിനാണ് വഴിയൊരുങ്ങി.
‘കേന്ദ്ര സര്‍ക്കാറിെൻറ കെടുകാര്യസ്ഥതയാണ് ബാന്ദ്രയിലെ നിലവിലെ പ്രശ്നത്തിന് കാരണം. അന്തർ സംസ്ഥാന തൊഴിലാളികള്‍ക്ക് ഇപ്പോള്‍ ഭക്ഷണമോ താമസസ്ഥലമോ അല്ല, അവര്‍ക്ക് എത്രയും വേഗം നാടുകളിലേക്ക് മടങ്ങണം എന്നതാണ് ആവശ്യം. ലോക്ഡൗണ്‍ നീട്ടുന്നതിന് മുമ്പ് കുടിയേറ്റ തൊഴിലാളികളെ തിരിച്ച് നാട്ടിലെത്തിക്കാന്‍ സൗകര്യവുമൊരുക്കാത്ത കേന്ദ്രത്തിെൻറ പിടിപ്പുകേടിെൻറ ഫലമാണ് ഈ പ്രതിഷേധം. അവർ വീട്ടിലേക്ക് മടങ്ങാനാണ് ആഗ്രഹിക്കുന്നത്’. ആദിത്യ താക്കറെ ട്വീറ്റ് ചെയ്തു. ആറ് ലക്ഷത്തിലധികം ആളുകൾ മഹാരാഷ്ട്രയിലുടനീളം അഭയകേന്ദ്രങ്ങളിൽ കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറയെ വിളിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. അതേസമയം, ശരിയായ ഭക്ഷണവും താമസ സൗകര്യങ്ങളും ഏര്‍പ്പെടുത്താതിനെ തുടര്‍ന്നാണ് കുടിയേറ്റ തൊഴിലാളികള്‍ പ്രതിഷേധത്തിനിറങ്ങിയതെന്ന് മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ആരോപിച്ചു. സംസ്ഥാന നേതൃത്വത്തിനാണ് ഉത്തരവാദിത്തമെന്നും അദ്ദേഹം പറഞ്ഞു.
നാട്ടിലേക്ക് പോകാൻ സൗകര്യം ഒരുക്കണം എന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് പേരാണ് ചൊവ്വാഴ്ച വൈകീട്ട് ബാന്ദ്ര റെയിൽവേ സ്റ്റേഷന് സമീപം തടിച്ചുകൂടിയത്. മെയ് മൂന്ന് വരെ ലോക്ഡൗൺ നീട്ടിയതോടെയാണ് ഇവർ നാട്ടിൽ പോകണമെന്നാവശ്യവുമായി തെരുവിലിറങ്ങിയത്. പൊലീസെത്തിയാണ് ഇവരെ റോഡിൽനിന്ന് നീക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.