Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightടെസ്​ലയെ ക്ഷണിച്ച്​...

ടെസ്​ലയെ ക്ഷണിച്ച്​ മഹാരാഷ്​ട്രയും കർണാടകയും

text_fields
bookmark_border
ടെസ്​ലയെ ക്ഷണിച്ച്​ മഹാരാഷ്​ട്രയും കർണാടകയും
cancel

ഇലക്​ട്രിക്​ കാർ നിർമാതാക്കളായ ടെസ്​ലയെ മഹാരാഷ്​ട്രയിലേക്ക്​ ക്ഷണിച്ച്​ ശിവസേന നേതാവ്​ ആദിത്യ താക്കറെ. ട്വിറ്ററിലൂടെയാണ്​ ടെസ്​ലയെ സംസ്ഥാനത്തേക്ക്​ ക്ഷണിച്ച വിവരം താക്കറെ അറിയിച്ചത്​. ടെസ്​ല അധികൃതരുമായി വ്യവസായ മന്ത്രി സുഭാഷ്​ ദേശായിക്കൊപ്പം വിഡിയോ കോൾ നടത്താൻ സാധിച്ചുവെന്നും ആദിത്യ താക്കറെ പറഞ്ഞു.

കഴിഞ്ഞ മാസമാണ്​ ഇന്ത്യയിലേക്കുള്ള വരവ്​ ടെസ്​ല സി.ഇ.ഒ ഇലോൺ മസ്​ക്​ പ്രഖ്യാപിച്ചത്​. ട്വിറ്ററിൽ ചോദ്യത്തിന്​ മറുപടിയായാണ്​ അദ്ദേഹം ഇക്കാര്യം പറഞ്ഞത്​. ലോകത്ത്​ അതിവേഗം വളരുന്ന സമ്പദ്​വ്യവസ്ഥയായ ഇന്ത്യയിലേക്ക്​ അടുത്ത വർഷം എത്തുമെന്നായിരുന്നു മസ്​കി​െൻറ പ്രസ്​താവന.

അതേസമയം, ടെസ്​ല എത്തിക്കാൻ മഹാരാഷ്​ട്ര മാത്രമല്ല ശ്രമിക്കുന്നത്​. കമ്പനിയുടെ നിർമാണശാല സ്വന്തം സംസ്ഥാനത്ത്​ തുടങ്ങിപ്പിക്കാനുള്ള നീക്കങ്ങൾ കർണാടകയും ആരംഭിച്ചിട്ടുണ്ട്​. ടെസ്​ല അധികൃതരുമായി കർണാടകയും സംസാരിച്ചുവെന്നാണ്​ വിവരം. ലോക്​ഡൗണിന്​ ശേഷം പരമാവധി തൊഴിലവസരങ്ങൾ സൃഷ്​ടിക്കാൻ വ്യവസായങ്ങൾക്ക്​ ​പ്രോത്സാഹനം നൽകുന്ന നയമാണ്​ കർണാടക സ്വീകരിക്കുന്നത്​. ബംഗളൂരുവിൽ ടെസ്​ലക്ക്​ ​ബാറ്ററി നിർമാണശാലയുണ്ടെന്നതും കർണാടകക്ക്​ അനുകൂല ഘടകമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:elon muskteslaAaditya Thackeray
News Summary - Aaditya Thackeray Invites Tesla to Maharashtra As Elon Musk Announces India Entry in 2021
Next Story