മഹാരാഷ്ട്രയിൽ അടുത്തത് ശിവസേന മുഖ്യമന്ത്രി -ആദിത്യ താക്കറെ
text_fieldsമുംബൈ: മഹാരാഷ്ട്രയുടെ അടുത്ത മുഖ്യമന്ത്രി ശിവസേനയിൽ നിന്നായിരിക്കുമെന്ന് ആദിത്യ താക്കറെ. ജനങ്ങളുടെ ആശീർ വാദമുണ്ടെങ്കിൽ മഹാരാഷ്ട്രക്കിനി ശിവസേന മുഖ്യമന്ത്രി ഉണ്ടാകും. ജനങ്ങൾ തന്നിൽ ഏൽപ്പിച്ച ഉത്തരാവദിത്വങ്ങൾ നിറവേറ്റുകയെന്നതാണ് ഇപ്പോൾ ചെയ്യുന്നതെന്നും ആദിത്യ താക്കറെ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിൽ കന്നിയങ്കത്തിനിറങ്ങുന്ന ശിവസേനയുടെ യുവനേതാവ് ആദിത്യ താക്കറെ വൻ റോഡ്ഷോ നടത്തിയാണ് നാമനിർദേശപത്രിക സമർപ്പിക്കാനെത്തിയത്. തുറന്ന ജീപ്പിൽ ജനങ്ങളെ അഭിവാദ്യം ചെയ്തുകൊണ്ടാണ് ആദിത്യ പത്രിക സമർപ്പണത്തിന് എത്തിയത്. നൂറു കണക്കിന് പ്രവർത്തകരും നേതാക്കളും റോഡ് ഷോയിൽ പങ്കെടുത്തു. ശിവസേന അധ്യക്ഷനും ആദിത്യയുടെ പിതാവുമായ ഉദ്ദവ് താക്കറെയും പത്രിക സമർപ്പണത്തിനായി കലക്ടറേറ്റിൽ എത്തിയിരുന്നു.
വേർളി മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന ആദിത്യ താക്കറെ ലോവർ പാരലിലെ ശിവസേന ഓഫീസ് മുതൽ ബി.എം.സി എഞ്ചീനീയറിങ് ഹബ് വരെയാണ് റോഡ് ഷോ നടത്തിയത്. താക്കറെ കുടുംബത്തിൽ നിന്നും ആദ്യമായി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നേരിട്ടിറങ്ങുന്ന വ്യക്തിയാണ് ആദിത്യ താക്കറെ.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.