കരിപ്പൂര്‍ വിമാന ദുരന്തം: അന്വേഷണത്തിന് എ.എ.ഐ.ബിയുടെ അഞ്ചംഗ സമിതി
text_fieldsന്യൂഡൽഹി: കരിപ്പൂർ വിമാനാപകടം അന്വേഷിക്കാൻ വ്യോമയാന മന്ത്രാലയത്തിന് കീഴിലുള്ള എയർക്രാഫ്റ്റ് ആക്സിഡൻറ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എ.എ.ഐ.ബി) അഞ്ചംഗ സമിതിയെ നിയോഗിച്ചു. ക്യാപ്റ്റൻ എസ്.എസ്. ചഹറിനാണ് അന്വേഷണ ചുമതല.
ഓപറേഷൻസ് എക്സ്പേർട്ട് വേദ് പ്രകാശ്, സീനിയർ എയർക്രാഫ്റ്റ് മെയിൻറനൻസ് എൻജിനീയർ മുകുൾ ഭരദ്വരാജ്, ഏവിയേഷൻ മെഡിക്കൽ എക്സ്പേർട്ട് ക്യാപ്റ്റൻ വൈ.എസ്. ദഹിയ, എ.എ.ഐ.ബി ഡെപ്യൂട്ടി ഡയറക്ടർ ജസ്ബീർ സിങ് ലർഗ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. അഞ്ചുമാസത്തിനകം അന്വേഷണം പൂർത്തിയാക്കണം.
ദുബൈയില്‍നിന്ന് 184 യാത്രക്കാരും ആറ് ജീവനക്കാരുമായി കരിപ്പൂരിലെത്തിയ ഐ.എക്സ് 1344 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം വെള്ളിയാഴ്ച രാത്രിയാണ് അപകടത്തില്‍പെടുന്നത്. വിമാനം റണ്‍വേയില്‍നിന്ന് തെന്നിനീങ്ങി താഴേക്ക് പതിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.