കെജ്രിവാളിന്റെ ആരോഗ്യത്തിൽ ആശങ്കയുമായി ആപ്
text_fieldsന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ അറസ്റ്റ് ചെയ്ത് ജയിലിലടച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ആരോഗ്യനിലയിൽ ആശങ്ക പ്രകടിപ്പിച്ച് ആം ആദ്മി പാർട്ടി (ആപ്). കെജ്രിവാളിന്റെ ശരീര ഭാരം എട്ടര കിലോ കുറഞ്ഞെന്നും ഇത് ഗുരുതര രോഗലക്ഷണമാണെന്നും പാർട്ടിയുടെ രാജ്യസഭ എം.പി സഞ്ജയ് സിങ് ചൂണ്ടിക്കാട്ടി. കെജ്രിവാളിന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഇടക്കിടെ കുതിച്ചുയരുന്നുണ്ട്. ഇത് അബോധാവസ്ഥയിലേക്ക് നയിക്കാനും മസ്തിഷ്കാഘാതം ഉണ്ടാകാനും കാരണമാകും. കെജ്രിവാളിനെ ജയിലിലടച്ച് രോഗിയാക്കാൻ ബി.ജെ.പിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗൂഢാലോചന നടത്തുകയാണെന്നും സഞ്ജയ് സിങ് ആരോപിച്ചു.
എന്നാൽ, കെജ്രിവാളിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് തിഹാർ ജയിൽ അധികൃതർ വിശദീകരിച്ചു. കെജ്രിവാൾ വീട്ടിൽനിന്ന് കൊണ്ടുവരുന്ന ഭക്ഷണമാണ് കഴിക്കുന്നത്. ജയിൽ അന്തേവാസികളുടെ ആരോഗ്യനില നിരീക്ഷിക്കാൻ ഡോക്ടർമാരുടെ സംഘമുണ്ട്. പ്രമേഹ രോഗിയായ കെജ്രിവാളിന് പ്രത്യേക ഭക്ഷണക്രമം അനുവദിക്കണമെന്ന് കോടതി നിർദേശിച്ചിരുന്നു. ശരീരഭാരം അൽപം കുറഞ്ഞുവെന്നതൊഴിച്ചാൽ മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും ജയിൽ അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.