ആം ആദ്മി പാർട്ടിക്ക് 27 ലക്ഷം രൂപ പിഴ
text_fieldsന്യൂഡൽഹി: പൊതുമരാമത്ത് വകുപ്പിെൻറ കെട്ടിടം അനധികൃതമായി പാർട്ടി ഒാഫിസിന് വേണ്ടി ഉപയോഗിച്ച ആം ആദ്മി പാർട്ടിക്ക് 27 ലക്ഷത്തിലധികം പിഴ. റൗസ് അവന്യൂവിലെ ബംഗ്ലാവിൽ പ്രവർത്തിക്കുന്ന പാർട്ടി ഒാഫിസിെൻറ വാടകയടക്കമാണ് വകുപ്പ് 27,73,802 രൂപ പിഴ ചുമത്തിയിരിക്കുന്നത്. മന്ത്രി അസം അഹ്മദ് ഖാൻ താമസിച്ചിരുന്ന ബംഗ്ലാവ് അനധികൃതമായി പാർട്ടിക്ക് അനുവദിച്ചു നൽകുകയായിരുന്നു.
ഇതുസംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് കഴിഞ്ഞ ഏപ്രിലിൽ പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്രിവാളിന് നോട്ടീസ് നൽകിയിരുന്നു. കെട്ടിടം പാർട്ടിക്ക് അനുവദിച്ചതിൽ ക്രമക്കേടുണ്ടെന്നും നോട്ടീസിൽ ചൂണ്ടിക്കാണിച്ചിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.