അരവിന്ദ് കെജ്‌രിവാളിന്‍റെ സുരക്ഷ വെട്ടിക്കുറച്ചെന്ന് ആം ആദ്മി, ഇല്ലെന്ന് കേന്ദ്രം
text_fieldsന്യൂഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്‍റെ സുരക്ഷ വെട്ടിക്കുറച്ചതായി ഡൽഹി സർക്കാർ. ഗുജറാത്ത് തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടി വിജയിച്ചതിന് രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് ബി.ജെ.പി നേതൃത്വത്തിന്റെ നിർദേശപ്രകാരം സുരക്ഷ പിൻവലിച്ചതെന്നാണ് ആരോപണം.
ഡൽഹി പൊലീസിലെ ആറ് കമാൻഡോകളാണ് കേജ്‌രിവാളിന്റെ സുരക്ഷാ സേനയിൽ ഉണ്ടായിരുന്നത്. നിലവിൽ ഇത് രണ്ട് പേരായി കുറച്ചു എന്ന് എ.എ.പി വക്താവ് അറിയിച്ചു. മുൻപുണ്ടായിരുന്ന സർക്കാറുകൾ ഇതുപോലെ വിലകുറഞ്ഞ നടപടികൾ സ്വീകരിച്ചിരുന്നില്ല എന്നും വക്താവ് അറിയിച്ചു.
ഗുജറാത്തിലെ സൂറത്തിൽ നടന്ന മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടി 27 സീറ്റുകൾ നേടിയിരുന്നു. വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിക്കാൻ അരവിന്ദ് കെജ്‌രിവാൾ റാലിയും നടക്കാനിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് നടപടി. ഇസഡ് പ്ലസ് വിഭാഗത്തിലെ സുരക്ഷയാണ് കെജ്‌രിവാളിന് ലഭിച്ച് വന്നത്. ഇത് ഇസഡ് പ്ലസ് കംപ്ലീറ്റ് എന്ന വിഭാഗത്തിലേക്ക് മാറ്റിയെന്നാണ് ആരോപണം.
അതേസമയം, ഡൽഹി സർക്കാരിന്റെ ആരോപണം കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിഷേധിച്ചു. മുൻപ് ഉണ്ടായിരുന്ന സുരക്ഷ ഇനിയും ഉണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.