സഹാറയുടെ ആംബി വാലിയിൽ കോടതി ലേല നടപടി തുടങ്ങി
text_fieldsമുംബൈ: നിക്ഷേപകരിൽനിന്ന് പണം തട്ടിയ കേസിൽ സഹാറ ഗ്രൂപ്പിെൻറ കോടികൾ വിലമതിക്കുന്ന ആംബി വാലി റിയൽ എസ്റ്റേറ്റ് പദ്ധതിയുടെ ലേല നടപടികൾ കോടതി ആരംഭിച്ചു. ബോംബെ ഹൈകോടതിയുടെ ഔദ്യോഗിക ലിക്വിഡേറ്ററാണ് ലേല നടപടികൾക്ക് നേതൃത്വം നൽകുന്നത്. പുണെയിലെ ആംബി വാലി പദ്ധതി ലേലം ചെയ്യുന്ന നടപടി നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് സഹാറ മേധാവി സുബ്രത റോയി സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളിയതിനെ തുടര്‍ന്നാണ് നടപടി.
സെപ്റ്റംബർ ഏഴിന് മുമ്പായി 1500 കോടി രൂപ സെബി-സഹാറ റീഫണ്ട് അക്കൗണ്ടിൽ തിരിച്ചടക്കുകയാണെങ്കിൽ ലേലനടപടി നിർത്തിവെക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഏകദേശം 37 കോടി രൂപയാണ് ലേലത്തിൽ പെങ്കടുക്കുന്നവർ നിരതദ്രവ്യമായി കെട്ടിവെക്കേണ്ടത്.
ന്യൂയോർക്കിൽ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ചില ഹോട്ടലുകൾ വിൽപന നടത്തിവരുകയാണെന്നും െസപ്റ്റംബർ ഏഴിനകം പണം തിരിച്ചടക്കുമെന്നും സഹാറ ഗ്രൂപ്പിെൻറ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു.
സഹാറ റിയല്‍ എസ്റ്റേറ്റ്, സഹാറ ഹൗസിങ് എന്നീ കമ്പനികൾ മുഖേന സഹാറ ഗ്രൂപ് നിക്ഷേപകരില്‍നിന്ന് അനധികൃതമായി 24,000 കോടിയോളം തട്ടിയെടുത്തെന്ന കേസിൽ 2014 മാര്‍ച്ചിനാണ് സുബ്രത റോയ് അടക്കം കമ്പനിയുടെ രണ്ട് ഡയറക്ടര്‍മാരെ സുപ്രീംകോടതി ജയിലില്‍ അടച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.