ഗുജറാത്തില്‍ വോട്ട് വിഭജിക്കുന്ന യന്ത്രമായി ആംആദ്മി പാര്‍ട്ടി പ്രവർത്തിക്കുമെന്ന് രഘു ശര്‍മ
text_fieldsഅഹമ്മദാബാദ്: ഗുജറാത്തില്‍ വോട്ട് വിഭജിക്കുന്നതിനാണ് ആം ആദ്മി പാര്‍ട്ടിയുടെ പ്രവര്‍ത്തനം സഹായകരമാകുകയെന്ന് കോണ്‍ഗ്രസ് നേതാവ് രഘു ശര്‍മ. പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി വന്‍വിജയം നേടിയതിന് പിന്നാലെ ഗുജറാത്തിലേക്കും പ്രവര്‍ത്തനം വ്യാപിപിക്കുകയാണെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു സംസ്ഥാന കോൺഗ്രസ് അധ്യക്ഷന്‍റെ ചുമതലയുള്ള രഘു ശർമ.
പഞ്ചാബിനെയും ഗുജറാത്തിനെയും താരതമ്യപ്പെടുത്തുന്നത് ശരിയല്ല. ഗുജറാത്തില്‍ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലാണ് പോരാട്ടം. ഓരോ സംസ്ഥാനത്തെയും അന്തരീക്ഷം വെവ്വേറെയാണെന്ന് ജനങ്ങള്‍ക്കറിയാമെന്നും രഘു ശര്‍മ പറഞ്ഞു.
തെരഞ്ഞെടുപ്പിന് മാത്രമാണ് ആംആദ്മി പാര്‍ട്ടി വരുന്നത്. ഇവിടെ മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായി നിലകൊള്ളുന്നത് കോണ്‍ഗ്രസാണ്. ഗുജറാത്തില്‍ ആം ആദ്മി പാര്‍ട്ടി വോട്ട് വിഭജിക്കുന്ന യന്ത്രമാണ്. സൂറത്തിനെ ഉദാഹരമായെടുക്കാം. കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാർട്ടി ഇവിടെ വിജയിച്ചിരുന്നു. പിന്നീട് അവരെല്ലാം ബി.ജെ.പിയില്‍ ചേര്‍ന്നെന്നും രഘു ശര്‍മ്മ പറഞ്ഞു.
രാജ്യത്തൊട്ടാകെ ബിജെപിക്കെതിരെ ആരെങ്കിലും പോരാടുന്നുണ്ടെങ്കില്‍ അത് രാഹുല്‍ ഗാന്ധി മാത്രമാണ്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയാണ് പോരാടേണ്ടത്. അതാണ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചെയ്യുന്നതെന്നും രഘു ശര്‍മ്മ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.