ഗംഭീറിൻെറ അധിക്ഷേപ പരാമർശം; പൊട്ടിക്കരഞ്ഞ് ആം ആദ്മി സ്ഥാനാർഥി
text_fieldsന്യൂഡൽഹി: ബി.ജെ.പി സ്ഥാനാർഥി ഗൗതം ഗംഭീർ ആക്ഷേപകരമായ പരാമർശം നടത്തുന്നുവെന്ന ആരോപണവുമായി ഡൽഹി ഈസ്റ്റ് മണ്ഡ ലത്തിലെ ആം ആദ്മി സ്ഥാനാർഥി അതിഷി. ഗംഭീർ തന്നെ ആക്ഷേപിക്കുന്ന തരത്തിലുള്ള പാംലെറ്റുകൾ വിതരണം ചെയ്തുവെന്നാണ് അതിഷി വ്യക്തമാക്കുന്നത്. വാർത്താ സമ്മേളനം നടത്തിയായിരുന്നു അതിഷിയുടെ പ്രസ്താവന. വാർത്താ സമ്മേളനത്തിനിടെ അതിഷി നിരവധി തവണ പൊട്ടിക്കരഞ്ഞു.
ഒരു സ്ത്രീക്കും സഹിക്കാൻ കഴിയാത്ത രീതിയിലുള്ള പരാമർശമാണ് ഗംഭീർ തനിക്കെതിരെ നടത്തിയത്. ഇത്തരം ആളുകൾ തെരഞ്ഞെടുക്കപ്പെട്ടാൽ സ്ത്രീകൾക്ക് എങ്ങനെയാണ് സുരക്ഷിതരായി ജീവിക്കാൻ കഴിയുകയെന്നും അവർ ചോദിച്ചു. പോത്തിറിച്ചി കഴിക്കുന്ന അഭിസാരികയാണ് അതിഷിയെന്നായിരുന്നു ഗംഭീറിൻെറ വിവാദ പരാമർശം. എന്നാൽ, ആരോപണങ്ങളോട് ഗംഭീർ പ്രതികരിച്ചിട്ടില്ല.
ഗംഭീർ പുറത്തിറക്കിയ പാംലെറ്റിലെ വാചകങ്ങൾ അപമാനിക്കുന്ന തരത്തിലുള്ളതാണെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. ഗംഭീർ ഉപയോഗിച്ച ഭാഷ തരംതാണതാണ്. സ്ത്രീകളെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതാണ് ഗംഭീറിൻെറ പ്രസ്താവനയെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.