ദേശീയ പതാകയെ അപമാനിച്ചതിന് ബി.ജെ.പി നേതാവ് ഈശ്വരപ്പയെ അറസ്റ്റ് ചെയ്യണമെന്ന് എ.എ.പി
text_fieldsന്യൂഡൽഹി: കാവി പതാക ഇന്ത്യൻ പതാകയായി മാറുമെന്ന ബി.ജെ.പി എം.എൽ.എ കെ. ഈശ്വരപ്പയുടെ വിവാദ പരാമർശത്തിൽ പരാതി നൽകി ആം ആദ്മി പാർട്ടി. സംഭവത്തിൽ ഈശ്വരപ്പയെ അറസ്റ്റ് ചെയ്യണമെന്ന് എ.എ.പി ആവശ്യപ്പെട്ടു. എ.എ.പിയുടെ രാജ്യസഭ എം.പി സഞ്ജയ് സിങ് ആണ് ഈശ്വരപ്പക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകിയത്.
വർഷങ്ങളായി കാവി പതാകയെ ബഹുമാനിക്കുന്നുണ്ടെന്നും ഒരു ദിവസം അത് ദേശീയ പതാകയായി മാറുമെന്നുമായിരുന്നു കർണാടക മുൻ മന്ത്രി ഈശ്വരപ്പയുടെ പരാമർശം.
ഈശ്വരപ്പക്കെതിരെ പരാതി നൽകുന്നതിനായി താൻ ഡൽഹി നോർത്ത് അവന്യൂ പൊലീസ് സ്റ്റേഷനിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്ന് സിങ് പറഞ്ഞു.
ഇന്ത്യയുടെ ദേശീയ പതാകയെ അപമാനിച്ചതിന് ഈശ്വരപ്പക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിന് ഞാൻ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. 50 വർഷത്തിലേറെയായി ആർ.എസ്.എസ് ആസ്ഥാനത്ത് ദേശീയ പതാക ഉയർത്തിയിട്ടില്ല. യഥാർഥത്തിൽ ബി.ജെ.പി ദേശീയ പതാകയെ എതിർക്കുന്നവരാണെന്നും സിങ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.