കനയ്യക്കെതിരെ രാജ്യദ്രോഹ കുറ്റം അന്വേഷിക്കാൻ അനുമതി
text_fieldsന്യൂഡൽഹി: ജെ.എൻ.യു വിദ്യാർഥി യൂനിയൻ മുൻ ചെയർമാൻ കനയ്യ കുമാറിനും മറ്റു രണ്ടുപേർക് കുമെതിരെ രാജ്യദ്രോഹ കുറ്റം അന്വേഷിക്കാൻ ഡൽഹി സർക്കാർ പൊലീസിന് അനുമതി നൽകി. യൂന ിയനിലെ മറ്റ് അംഗങ്ങളായ ഉമർ ഖാലിദ്, അനിർബൻ, ആഖിബ് ഹുസൈൻ, മുജീബ്, അമർ ഗുൽ, ബശ്റത്ത് അലി, ഖാലിദ് ബാസിർ എന്നിവരാണ് കേസിൽ ഉൾപ്പെട്ട മറ്റു വിദ്യാർഥികൾ.
ജെ.എൻ.യു കാമ്പസിൽ നടന്ന പരിപാടിയിൽ രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് 2016ൽ വസന്ത് കുഞ്ച് പൊലീസാണ് കേസെടുത്തത്. ഇവർക്കെതിരായ കേസ് അന്വേഷിക്കാൻ ഡൽഹി സർക്കാർ ഇതുവരെ അനുമതി നൽകിയിരുന്നില്ല. രാജ്യദ്രോഹ കേസിൽ കുറ്റപത്രം തയാറാക്കുന്നതിന് സംസ്ഥാന സർക്കാറിെൻറ അനുമതി ആവശ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.