ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വേതന വര്‍ധനവ് പ്രഖ്യാപിച്ച് ഡൽഹി സർക്കാർ
text_fieldsന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വേതനനിരക്കിൽ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വര്‍ധനവ് പ്രഖ്യാപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. തൊഴിലാളികളുടെ കുറഞ്ഞ വേതനനിരക്കിൽ 37 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. ഡൽഹിയിലെ മൂന്നു മുനിസിപ്പല്‍ കോര്‍പറേഷനുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വൻ പ്രഖ്യാപനവുമായി ആം ആദ്മി പാർട്ടി സർക്കാർ മുന്നോെട്ടത്തിയിരിക്കുന്നത്.
കഴിഞ്ഞ ഒാഗസ്റ്റില്‍ 50 ശതമാനം വേതനം വര്‍ധിപ്പിക്കാനാണ് മുഖ്യമന്ത്രി ശിപാര്‍ശ നല്‍കിയത്. എന്നാല്‍ അന്നത്തെ ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജെങ് അംഗീകാരം നല്‍കാന്‍ വിസമ്മതിച്ചു. ഇപ്പോള്‍ 37 ശതമാനം വര്‍ധന വരുത്താനുള്ള സര്‍ക്കാര്‍ തീരുമാനം ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജല്‍ അംഗീകരിച്ചതോടെ നിലവില്‍ 9724 രൂപ മാസശമ്പളമായി കിട്ടുന്ന അവിദഗ്ധ തൊഴിലാളികള്‍ക്ക് ഇനിമുതല്‍ 13,350 രൂപ ലഭിക്കും.
കെജ്രിവാൾ സർക്കാർ ജനങ്ങളെ പ്രതീപ്പിപ്പെടുത്താൻ നടത്തിയ മൂന്നാമത്തെ വൻ പ്രഖ്യാപനമാണിത്. താത്കാലിക അധ്യാപകരുടെ ശമ്പളം 70 മുതല്‍ 80 ശതമാനം വരെ വര്‍ധിപ്പിച്ച് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അടുത്തിടെ പ്രഖ്യാപനം നടത്തിയിരുന്നു.
സര്‍ക്കാര്‍ ആശുപത്രികളില്‍ തിരക്ക് കൂടുതലാണെങ്കില്‍ ചികിത്സക്ക് സ്വകാര്യ ആശുപത്രികളെ സമീപിക്കാമെന്നും അതിന്റെ ചിലവ് സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇതിനു തൊട്ടുപിറകെയാണ് സ്വതന്ത്ര ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ വേതനവർധനവുമായി എ.എ.പി സർക്കാർ രംഗത്തെത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.