സേവനങ്ങൾ വാതിൽപ്പടിയിൽ: ആപ് സർക്കാർ വീണ്ടും ലഫ്റ്റനൻറ് ഗവർണർക്കുമുന്നിൽ
text_fieldsന്യൂഡൽഹി: ‘സേവനങ്ങൾ വാതിൽപ്പടിയിൽ’ എന്ന പേരിൽ നടപ്പാക്കുന്ന അഭിമാനപദ്ധതി ഡൽഹിസർക്കാർ കൂടുതൽ വിശദീകരണങ്ങളോടെ വീണ്ടും ലഫ്റ്റനൻറ് ഗവർണർക്ക് സമർപ്പിച്ചു.
ഡ്രൈവിങ് ലൈസൻസ്, റേഷൻ കാർഡ്, ജാതി സർട്ടിഫിക്കറ്റുകൾ തുടങ്ങിയവയടക്കം 40 സേവനങ്ങൾ വീട്ടിലെത്തി നൽകുന്ന പദ്ധതിയാണ് ഗവർണർ അനിൽ ബൈജൽ മടക്കിയത്.
സ്ത്രീകളുടെയും മുതിർന്നവരുടെയും സ്വകാര്യതക്കും സുരക്ഷക്കും പദ്ധതി പ്രശ്നങ്ങളുണ്ടാക്കും, രേഖകൾ നഷ്ടപ്പെടാൻ ഇടയാക്കും, സർക്കാറിന് വൻ സാമ്പത്തികബാധ്യത വരുത്തും എന്നീ കാരണങ്ങളാണ് ഗവർണർ ഉന്നയിച്ചത്. ഇതിനുള്ള വിശദീകരണങ്ങളോടെയാണ് ആപ് സർക്കാർ പദ്ധതിനിർദേശം വീണ്ടും ഗവർണർക്ക് നൽകിയത്.
ഗവർണർ പദ്ധതിക്ക് അനുമതി നിഷേധിച്ചത് സർക്കാറുമായി ഏറ്റുമുട്ടലിന് കാരണമായിരുന്നു. അഴിമതിസംവിധാനത്തെ സംരക്ഷിക്കാനാണോ ഗവർണർ ശ്രമിക്കുന്നത് എന്നായിരുന്നു ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ചോദ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.