ഡൽഹിയിൽ ബീഫ് കൈവശംവെക്കുന്നത് തടഞ്ഞ നിയമത്തെ ന്യായീകരിച്ച് ‘ആപ്’ സർക്കാർ
text_fieldsന്യൂഡൽഹി: ഡൽഹിയിൽ ബീഫ് കൈവശംവെക്കുന്നതും ഉപയോഗിക്കുന്നതും കുറ്റകരമാക്കിയ നിയമത്തെ ഹൈകോടതിയിൽ ന്യായീകരിച്ച് ‘ആപ്’ സർക്കാർ. ഭരണഘടനപ്രകാരം പശുക്കളെയും കന്നുകാലികളെയും അറുക്കുന്നതിൽ നിന്ന് സംരക്ഷിക്കേണ്ടത് സർക്കാറിെൻറ ബാധ്യതയാണെന്നും ഹൈകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ മൃഗസംരക്ഷണവകുപ്പ് വ്യക്തമാക്കി. അതുകൊണ്ടുതന്നെ നിയമം ഭരണഘടനവിരുദ്ധമായി പ്രഖ്യാപിക്കരുത്.
കന്നുകാലിസംരക്ഷണ നിയമത്തിെൻറ ഭരണഘടനാസാധുത ചോദ്യംചെയ്ത് നിയമവിദ്യാർഥി ഗൗരവ് ജെയ്നും സന്നദ്ധ സംഘടനയും സമർപ്പിച്ച ഹരജിയാണ് ഹൈകോടതി പരിഗണിക്കുന്നത്. ഇൗ നിയമപ്രകാരം ബീഫ് കൈവശംവെക്കുന്നതും ഉപയോഗിക്കുന്നതും മൗലികാവകാശങ്ങളുടെ ലംഘനമാണെന്നാണ് ഹരജിക്കാരുടെ വാദം. എന്തു ഭക്ഷണം കഴിക്കണമെന്ന് തീരുമാനിക്കുന്നത് ജീവിക്കാനുള്ള അവകാശത്തിെൻറയും സ്വാതന്ത്ര്യത്തിെൻറയും ഭാഗമാണെന്നും മതാചാരങ്ങൾക്കെതിരെ നിയമമുണ്ടാക്കാൻ സർക്കാറിന് അധികാരമില്ലെന്നും ഹരജിക്കാർ പറഞ്ഞു. ഹരജി കൂടുതൽ വാദത്തിനായി ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീത മിത്തൽ, ജസ്റ്റിസ് സി. ഹരി എന്നിവരടങ്ങിയ ബെഞ്ച് േമയ് 16ലേക്ക് മാറ്റി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.