ആദിവാസി ക്ഷേമവകുപ്പിലേക്കുള്ള സ്ഥലമാറ്റം 'ശിക്ഷാ നടപടി'; ആപ് നേതാവിന്‍റെ പരാമർശത്തിനെതിരെ പ്രതിഷേധം ശക്തം
text_fieldsന്യൂഡൽഹി: ആം ആദ്മി പാർട്ടി നേതാവ് രാഘവ് ഛദ്ദയുടെ ആദിവാസി ക്ഷേമ വകുപ്പിലേക്കുള്ള സ്ഥലമാറ്റം ശിക്ഷാനടപടിയാണെന്ന പരാമർശത്തിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷ കക്ഷികൾ. അഭിമുഖത്തിലാണ് രാജ്യസഭാംഗം കൂടിയായ രാഘവ് വിവാദ പരാമർശം നടത്തിയത്.
'നിങ്ങൾക്ക് ഒരു സർക്കാർ ഓഫീസറെ പിരിച്ചുവിടാൻ കഴിയില്ല. എന്നാൽ നിങ്ങൾക്ക് അവരെ സ്ഥാനം മാറ്റാൻ സാധിക്കും. ആരെങ്കിലും മോശം ജോലി ചെയ്യുകയാണെങ്കിൽ അവർക്കുള്ള ശിക്ഷനടപടിയായി ആദിവാസി ക്ഷേമവകുപ്പിലേക്ക് സ്ഥലം മാറ്റണം' -രാഘവ് പറഞ്ഞു.
വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ നിരവധിപേർ പ്രതിഷേധവുമായി രംഗത്തെത്തി. എ.എ.പിയിൽ മുഴുവൻ ഫാസിസ്റ്റുകളും വംശീയവാദികളുമാണെന്ന് ഭാരതീയ ജനതാ മോർച്ച ദേശീയ ഉപാധ്യക്ഷൻ അഭിനവ് പ്രകാശ് ട്വീറ്റ് ചെയ്തു.
രാഘവ് ഛദ്ദയുടെ ആദിവാസികൾക്കെതിരായ പരാമർശം അപലപനീയമാമെന്നും ഇത്രയും താഴ്ന്ന ചിന്താഗതിയുള്ളവർ വേൾഡ് എക്നോമിക് ഫോറത്തിലെ ചെറുപ്പക്കാരായ ആഗോള നേതാക്കളുടെ പട്ടികയിൽ ഇടം നേടി എന്നറിയുന്നതിൽ സങ്കടമുണ്ടെന്നും ബി.ജെ.പി ദേശീയ സെക്രട്ടറി ദിലീപ് സായ്ക ട്വീറ്റ് ചെയ്തു.
പ്രതിഷേധം ഉയർന്നതോടെ, ആദിവാസി ക്ഷേമവകുപ്പ് എന്നത് ഉദാഹരണം മാത്രമാണെന്നും അത് മൃഗസംരക്ഷണമോ ഹോട്ടികൾച്ചറോ ആവാം എന്നും എ.എ.പി എം.പി വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.