Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎ.എ.പി നേതാക്കൾ...

എ.എ.പി നേതാക്കൾ ജയിലിനെ ഭയപ്പെടുന്നില്ല -രാഘവ് ഛദ്ദ

text_fields
bookmark_border
Raghav Chadha
cancel

ന്യൂഡൽഹി: ബി.ജെ.പിക്കെതിരെ രൂക്ഷവിമർശനവുമായി ആംആദ്മി എം.പി രാഘവ് ഛദ്ദ. കേന്ദ്ര ഏജൻസികളെ കേന്ദ്ര സർക്കാർ ദുരുപയോഗം ചെയ്യുകയാണെന്നാരോപിച്ച രാഘവ് ഛദ്ദ എ.എ.പി നേതാക്കൾ ജയിലിനെ ഭയപ്പെടുന്നില്ലെന്നും പറഞ്ഞു.

'ഞങ്ങൾ ഒറ്റക്കല്ല, ഈ രാജ്യത്തെ ഏല്ലാ പൗരന്മാരും ഞങ്ങൾക്കൊപ്പമുണ്ട്. കേന്ദ്ര ഏജൻസികളെ ദുരപയോഗം ചെയ്യുന്നതിനെ സമാധാനപരമായി ഉയർത്തിക്കാട്ടും' -രാഘവ് ഛദ്ദ പറഞ്ഞു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് നേതാക്കളെ ബി.ജെ.പി ഭയപ്പെടുത്താൻ ശ്രമിക്കുകയാണെന്നും എന്നാൽ എ.എ.പി നേതാക്കൾ ജയിലിനെ ഭയപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ പ്രശ്നം ഒരാളിലോ ഒരു പാർട്ടിയിലോ ഒതുങ്ങി നിൽക്കുന്നതല്ല. സഞ്ജയ് റാവുത്ത്, തേജസ്വി യാദവ്, കെ. കവിത, മനീഷ് സിസോദിയ എന്നിവർക്കെതിരെയുള്ള അന്വേഷണം കേന്ദ്ര സർക്കാരിന്‍റ നിർദേശപ്രകാരമാണ്. ഈ നേതാക്കൾ ബി.ജെ.പിയിലേക്ക് പോയാൽ എല്ലാ അന്വേഷണങ്ങളും അവസാനിക്കുമെന്നും ഛദ്ദ പറഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aapraghav chadhabjp
News Summary - AAP Leaders Not Afraid Of Jail - Raghav Chadha
Next Story