റെയ്‌ഡിന് പിന്നാലെ എ.എ.പി എം.എൽ.എ അമാനത്തുല്ലഖാനെ ഇ.ഡി അറസ്റ്റ് ചെയ്‌തു
text_fieldsന്യൂഡൽഹി: വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എ.എ.പി എം.എൽ.എ അമാനത്തുല്ലഖാനെ ഇ.ഡി അറസ്റ്റ് ചെയ്‌തു. അമാനത്തുല്ലഖാൻ്റെ ഡൽഹിയിലെ ഓഖ്‌ലയിലെ വസതിയിൽ നടത്തിയ പരിശോധനയെ തുടർന്നാണ് അറസ്റ്റ്.ഇ.ഡി ഉദ്യോഗസ്ഥർ റെയ്‌ഡിനായി തിങ്കളാഴ്ച രാവിലെ അമാനത്തുല്ലഖാൻ വീട്ടിലെത്തിയപ്പോൾ തന്നെ അറസ്റ്റ് ചെയ്യുമെന്ന് ആരോപിച്ച് സമൂഹ മാധ്യമമായ എക്സിൽ എം.എൽ.എ വിഡിയോ പങ്കുവെച്ചിരുന്നു.
അവർ അയച്ച ഓരോ നോട്ടീസുകൾക്കും താൻ മറുപടി നൽകുകയോ അവരുടെ മുന്നിൽ ഹാജരാവുകയോ ചെയ്തിട്ടുണ്ട്. കഴിഞ്ഞ രണ്ടു വർഷമായി അവർ തന്നെ നിരന്തരം കള്ളക്കേസുകളിൽ കുടുക്കി ഉപദ്രവിക്കുന്നു. ഇത് തന്നെ മാത്രമല്ല പാർട്ടിയെയും സാരമായി ബാധിക്കുന്നുണ്ട്. പാർട്ടിയെ പൂർണമായി തകർക്കുക എന്നതാണ് അവരുടെ ലക്ഷ്യം. വഖഫ് ബോർഡുമായി ബന്ധപ്പെട്ട കേസ് തികച്ചും വ്യാജമാണ്. 2016 മുതൽ ഇ.ഡി ഈ കേസ് അന്വേഷിക്കുന്നുണ്ട് . ഇതുവരെ അഴിമതി ഇടപാടുകൾ ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് ഇ.ഡി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അമാനത്തുല്ലഖാൻ വിഡിയോയോലൂടെ പറഞ്ഞിരുന്നു.ഇതിനു പിന്നാലെയാണ് അമാനത്തുല്ലഖാൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
അമാനത്തുല്ലഖാൻ വഖഫ് ബോർഡ് ചെയർമാനായിരിക്കെ അനധികൃത നിയമനം നടത്തിയെന്നായിരുന്നു അദ്ദേഹത്തിനെതിരെയുള്ള കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.