ഗുജറാത്തിൽ ആപ് എം.എൽ.എ ബി.ജെ.പിയിലേക്കെന്ന്; ആർ.എസ്.എസുകാരനാണെങ്കിലും കൂറുമാറില്ലെന്ന് എം.എൽ.എ
text_fieldsന്യൂഡൽഹി: ആം ആദ്മി പാർട്ടിയുടെ ഉന്നത നേതാക്കൾ ഒന്നടങ്കം തോൽവി ഏറ്റുവാങ്ങിയതിനുപിന്നാലെ ജയിച്ച എം.എൽ.എമാരിൽ ചിലരുമായി ബി.ജെ.പി സമ്പർക്കത്തിൽ. അതേസമയം ബി.ജെ.പിയുമായി സമ്പർക്കത്തിലുള്ള ആപ് എം.എൽ.എ ഭൂപത് ഭയാനി, ആർ.എസ്.എസ് ആദർശക്കാരനായ തനിക്ക് ബി.ജെ.പി നേതാക്കളുമായി അടുത്ത ബന്ധമാണുള്ളതെന്നും പാർട്ടി മാറുമെന്ന അഭ്യൂഹങ്ങൾ തെറ്റാണെന്നും വ്യക്തമാക്കി.
ബി.ജെ.പിയിൽ ചേരുകയാണെങ്കിൽ അത് ജനങ്ങളോട് ചോദിച്ചായിരിക്കും ചെയ്യുകയെന്നും അദ്ദേഹം എൻ.ഡി.ടി.വിയോട് പറഞ്ഞു.കർഷകർക്ക് ഭൂരിപക്ഷമുള്ള തന്റെ മേഖലയിലെ ജലേസചന പ്രശ്നങ്ങൾ പരിഹരിക്കണമെങ്കിൽ ബി.ജെ.പി സർക്കാറുമായി നല്ല ബന്ധം വേണം. തന്റെ ആവശ്യങ്ങൾ അവർക്ക് മുന്നിൽവെച്ചപ്പോൾ മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ ബി.ജെ.പിയിലായിരുന്ന ഭയാനി പിന്നീട് ആപ്പിൽ ചേരുകയായിരുന്നു. മൂന്ന് ആപ് എം.എൽ.എമാർ തങ്ങളുമായി സമ്പർക്കത്തിലാണെന്നാണ് ബി.ജെ.പി അവകാശപ്പെടുന്നത്. തന്റെ 'വജ്രങ്ങളൊ'ന്നും വിൽപനക്കില്ലെന്ന് ആപ് എം.എൽ.എമാരെക്കുറിച്ച് അരവിന്ദ് കെജ്രിവാൾ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.